Loading ...

Home International

സുന്ദര്‍ പിച്ചയ്: നിശബ്ദനായ വിപ്ലവകാരി - ശിഹാബുദ്ദീന്‍ തങ്ങള്‍

സുന്ദര്‍ പിച്ചയ്, ആഗോള ഇന്റര്‍നെറ്റ് രംഗത്തെ ഇന്നത്തെ അദ്ഭുതകരമായ വിപ്ലവത്തിലേക്ക് നയിച്ച മുന്നണിപ്പോരാളി. ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന്റെ പല പ്രധാന കണ്ടുപിടിത്തങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് à´ˆ തമിഴ്‌നാട്ടുകാരനായിരുന്നു. ഗൂഗിള്‍ ക്രോം, ആന്‍ഡ്രോയ്ഡ് തുടങ്ങിയ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പല ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഗൂഗിള്‍ കമ്പനിയുടെ വ്യത്യസ്ത വിഭാഗങ്ങളെ ആല്‍ഫബെറ്റ് ഐഎന്‍സി എന്ന പേരില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിനും പിച്ചയ് യുടേത് തന്നെ. ആല്‍ഫബെറ്റ് ഐഎന്‍സിക്ക് കീഴിലെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ തലപ്പത്ത് സുന്ദറിനെ പ്രതിഷ്ഠിക്കാനുള്ള കാരണവും മറ്റൊന്നല്ല. 

തങ്ങളുടെ ഓരോ ബിസിനസ്സും ശക്തരായ സിഇഒമാര്‍ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആല്‍ഫബറ്റ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ഗൂഗിള്‍ സ്ഥാപകനായ ലാറി പേജ് വ്യക്തമാക്കുന്നു. ഗൂഗിള്‍ വ്യത്യസ്ത തരത്തിലുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അതിന് സുന്ദറിനെ പോലൊരാളുടെ നേതൃത്വമാണ് ആവശ്യം- ലാറി പേജ് തന്റെ ബ്ലോഗില്‍ കുറിച്ചു. പിച്ചയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തെ പോലെ കഴിവുള്ള ഒരാളെ ഗൂഗിള്‍ സിഇഒ ആയി ലഭിച്ചത് ഭാഗ്യമാണെന്നും ലാറി ് ബ്ലോഗില്‍ പറയുന്നു.

1972-ല്‍ ചെന്നൈയിലാണ് പിച്ചയ് ജനിച്ചത്. പത്മ ശേഷാദ്രി ബാല ഭവനില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്നും എംബിഎയും കരസ്ഥമാക്കി.


മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായും അപ്ലൈഡ് മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ എഞ്ചിനീയറിങ് ആന്‍ഡ് പ്രോഡക്ട് മാനേജ്‌മെന്റ് വിഭാഗത്തിലും ജോലി ചെയ്ത സുന്ദര്‍ പിച്ചയ് 2004-ലാണ് ഗൂഗിളില്‍ എത്തുന്നത്. ഗൂഗിളിന്റെ ടൂള്‍ബാര്‍, ഗൂഗിള്‍ ഗിയേര്‍സ് ആന്‍ഡ് ഗൂഗിള്‍ പായ്ക്ക് എന്നീ പ്രോഡക്ടുളിലാണ് ആദ്യകാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇതിള്‍ ടൂള്‍ബാറിന്റെ വിജയമാണ് ഗൂഗിളില്‍ സുന്ദറിനെ ശ്രദ്ധേയനാക്കുന്നത്. സ്വന്തം ബ്രൗസറായ ഗൂഗിള്‍ ക്രോം നിര്‍മിക്കാന്‍ ഗൂഗിള്‍ തീരുമാനിക്കാന്‍ കാരണം ടൂള്‍ബാറിലെ സര്‍ച്ചുകളുടെ എണ്ണത്തില്‍ വന്ന വര്‍ധനയാണ്.

ഗൂഗിള്‍ ക്രോം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കാന്‍ 2008-ല്‍ പിച്ചയ് ഗൂഗിള്‍ പ്രോഡക്ട് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 2009 പിച്ചയ് യുടെ നേതൃത്വത്തില്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റവും പുറത്തുവന്നു. അേധികം വൈകാതെ 2012-ല്‍ അദ്ദേഹം ക്രോം ആന്‍ഡ് ആപ്ലിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി.

ലോകത്താകമാനം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ 90 ശതമാനത്തിലെയും ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനെ ആ സ്ഥാനത്തെത്തിക്കുന്നതില്‍ സുന്ദര്‍ പിച്ചയ് വഹിച്ച പങ്കും ചെറുതല്ല. 2013 മുതല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വിഭാഗത്തെ നയിക്കുന്നത് പിച്ചയ് ആണ്. സാംസങ്, മൈക്രോമാക്‌സ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍മാരുമായുള്ള കൂട്ടുകെട്ടില്‍ കുറഞ്ഞ ചിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുന്ന 'ആന്‍ഡ്രോയ്ഡ് വണ്‍' പദ്ധതിയും പിച്ചയ് യുടെ ബുദ്ധിയില്‍ വിരിഞ്ഞതു തന്നെ.

നിശബ്ദനായി നേട്ടങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ പിച്ചയ്‌യെ നോട്ടമിട്ട് വമ്പന്‍മാര്‍ ഒപ്പം കൂടി എന്നതില്‍ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് പുതിയ സിഇഒയെ പരിഗണിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് ഈ നാല്‍പത്തിമൂന്നുകാരന്റേതായിരുന്നു. മറ്റൊരു ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റ് സിഇഒ ആയെങ്കിലും അധികം വൈകാതെ സുന്ദര്‍ ഗൂഗിള്‍ പ്രോഡക്ട് ഹെഡ് എന്ന സ്ഥാനത്തെത്തി. ഗൂഗിളിന്റെ സര്‍ച്ച്, മാപ്‌സ്, ഗൂഗിള്‍ പ്ലസ്, കൊമേഴ്‌സ്, അഡ്വര്‍ടൈസിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളെല്ലാം പിച്ചയ് യുടെ കീഴിലായി. ഒടുവില്‍ ഇപ്പോഴിതാ അര്‍ഹിച്ച അംഗീകാരമായി ഗൂഗിള്‍ സിഇഒ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.

Related News