Loading ...

Home International

വാക്​സിനെടുക്കാത്ത ജീവനക്കാരെ പുറത്താക്കുമെന്ന്​ വിമാനകമ്പനികള്‍

വാഷിങ്​ടണ്‍: വാക്​സിനെടുക്കാത്ത ജീവനക്കാര്‍ക്ക്​ മുന്നറിയിപ്പുമായി രണ്ട്​ വിമാനകമ്പനികള്‍. ജീവനക്കാരെ പിരിച്ചുവിടുകയോ നിര്‍ബന്ധിത വേതനമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുമെന്നാണ്​ കമ്പനികള്‍ വ്യക്​തമാക്കുന്നത്​. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെസ്റ്റ്​ജെറ്റും യു.എസിലെ യുണൈറ്റഡ്​ എയര്‍ലൈന്‍സുമാണ്​ ജീവനക്കാര്‍ക്ക്​ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്​.

സെപ്​റ്റംബര്‍ 24നകം വാക്​സിന്‍ സ്റ്റാറ്റസ്​ അറിയിക്കാന്‍ ജീവനക്കാരോട്​ വെസ്റ്റ്​ജെറ്റ്​ നിര്‍ദേശിക്കുന്നുണ്ട്​. ഒക്​ടോബര്‍ 30നകം എല്ലാ ജീവനക്കാരോടും വാക്​സിനെടുക്കാനും കമ്ബനി ആവശ്യപ്പെട്ടു. സെപ്​റ്റംബര്‍ 27നകം വാക്​സിനെടുക്കണമെന്നാണ്​ യുണൈറ്റഡ്​ എയര്‍ലൈന്‍സിന്‍റെ നിര്‍ദേശം. ആരോഗ്യപ്രശ്​നങ്ങള്‍ മതപരമായ വിശ്വാസങ്ങള്‍ എന്നിവ മൂലം വാക്​സിനെടുക്കാത്തവര്‍ക്ക്​ ഇതിനായി അഞ്ചാഴ്ച കൂടി അനുവദിക്കും. വാക്​സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എയര്‍ലൈന്‍ വ്യക്​തമാക്കുന്നു.

വാക്​സിനെടുക്കാത്ത ജീവനക്കാരില്‍ നിന്നും 200 ഡോളര്‍ സര്‍ചാര്‍ജ്​ ഈടാക്കുമെന്ന്​ ഡെല്‍റ്റ എയറും പറഞ്ഞു. കോവിഡ്​ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന്​ നിരവധി പേരാണ്​ യു.എസില്‍ രോഗബാധിതരാവുന്നത്​. ഇതിനിടെയാണ്​ വാക്​സിനെടുക്കാത്ത ജീവനക്കാര്‍ക്ക്​ ശക്​തമായ മുന്നറിയിപ്പുമായി വിമാന കമ്പനികള്‍ രംഗത്തെത്തുന്നത്​.

Related News