Loading ...

Home International

കാലാവസ്ഥ വ്യതിയാനം മൂലം 50 വര്‍ഷത്തിനിടയില്‍ 2 മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ

കാലാവസ്ഥ വ്യതിയാനം (Climate Change ) മൂലം കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മാത്രം 2 മില്ല്യണിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പ്രളയം, ഉഷ്‌ണതരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ദുരന്തങ്ങളുടെ എണ്ണം 5 മടങ്ങ് വരെ വര്ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് ഏകദേശം 3.64 ത്രില്യണ്‍ ഡോളറുകളുടെ നഷ്ടവും രാജ്യത്ത് ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

വേള്‍ഡ് മീറ്റിയോറോലോജിക്കല്‍ ഓര്‍ഗനൈസഷന്‍ ആണ് പഠനത്തിലൂടെ ഇത് കണ്ടെത്തിയത്. 1979 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ആകെ 11000 പ്രകൃതി ദിരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ എത്യോപ്യയില്‍ 1983 ല്‍ ഉണ്ടായ കൊടുംവരള്‍ച്ചയില്‍ മാത്രം മരണപ്പെട്ടത് 300,000 പേരാണ്.

2005 ല്‍ ഉണ്ടായ കത്രിന ചുഴലിക്കാറ്റില്‍ 163.61 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ആഗോളതാപനം ഉയരുന്ന സാഹചയത്തില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ 5 മടങ്ങോളം വര്ധിച്ചിട്ടുണ്ടെന്ന് ഏജന്‍സി അറിയിച്ചു. നഷ്ടങ്ങളുടെ കണക്കുകള്‍ കൂടുന്നുണ്ടെങ്കിലും മരണപ്പെടുന്നവരുടെ കണക്കുകള്‍ കുറയുകയാണെന്നും ഏജന്‍സി അറിയിച്ചു.

2 ദശലക്ഷം മരണങ്ങളില്‍ 91% ത്തിലധികം സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്, ഡബ്ല്യുഎംഒയുടെ 193 അംഗങ്ങളില്‍ പകുതി പേര്‍ക്ക് മാത്രമാണ് മള്‍ട്ടി-ഹസാഡ് നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യൂ...



Related News