Loading ...

Home International

പാര്‍ലമെന്‍ററി സഹകരണം; ബഹ്​റൈനും ദക്ഷിണ കൊറിയയും ധാരണപത്രം ഒപ്പുവെച്ചു

മ​നാ​മ: പാ​ര്‍​ല​മെന്‍റ​റി രം​ഗ​ത്തെ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തിന്റെ  ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ന്‍ പാ​ര്‍​ല​മെന്‍റ്​ സ്​​പീ​ക്ക​ര്‍ ഫൗ​സി​യ ബി​ന്‍​ത്​ അ​ബ്​​ദു​ല്ല സൈ​ന​ലും ദ​ക്ഷി​ണ കൊ​റി​യ​ന്‍ നാ​ഷ​ന​ല്‍ അ​സം​ബ്ലി സ്​​പീ​ക്ക​ര്‍ പാ​ര്‍​ക്ക് ബ​യോം​ഗ്-​സ്യൂ​ഗും കൊ​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ല്‍ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ര്‍​ഘ​കാ​ല സൗ​ഹൃ​ദ​ത്തിന്റെ ​യും പാ​ര്‍​ല​മെന്‍റ​റി സ​ഹ​ക​ര​ണ​ത്തിന്റെയും തു​ട​ര്‍​ച്ച​യാ​യാ​ണ്​ ധാ​ര​ണ​പ​ത്രം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തിന്റെ  ഭാ​ഗ​മാ​യാ​ണ്​ പാ​ര്‍​ല​മെന്‍റ്​ സ്​​പീ​ക്ക​ര്‍ ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഫൗ​സി​യ ബി​ന്‍​ത്​ അ​ബ്​​ദു​ല്ല സൈ​ന​ല്‍ വി​ശ​ദീ​ക​രി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ശം​സ നേ​ടി​യ​താ​ണ്​ ബ​ഹ്​​റൈ​നി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ​മെ​ന്ന്​ അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News