Loading ...

Home International

പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ 11 മരണം

ലിമ: പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം . ആറു പേര്‍ക്കു പരിക്കേറ്റു . യൂറിമാഗുവാസ് ജില്ലയില്‍ ഹുവാല്ലഗ നദിയിലാണ് ബോട്ടപകടം . അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയില്‍നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബാര്‍ജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്ബോള്‍ ഉറങ്ങുകയായിരുന്നു. ഇവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ടു ചെയ്തു. പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്‍ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തു .

Related News