Loading ...

Home International

സിംബാബ്‌വെയിൽ സൈനിക അട്ടിമറി

ഹരാരെ: സിംബാബ്‌വെയിൽ സൈനിക അട്ടിമറിയുണ്ടായെന്ന് റിപ്പോർട്ടുകൾ. സൈനിക മേധാവി ജനറൽ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ് സൈനിക അട്ടിമറി നടന്നതെന്നും തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്‍റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്‍റെ പിടിയിലാണെന്നുമാണ് വിവരം. രാജ്യത്തെ ഔദ്യോഗിക മാധ്യമ ഓഫീസ് സൈന്യം കൈയടക്കിയെന്നും വിവരങ്ങൾ ഉണ്ട്. 

എന്നാല്‍ സൈനിക അട്ടിമറിയല്ല നടന്നിട്ടുള്ളതെന്ന് സൈനിക വക്താവ് ടെലിവിഷനിലൂടെ അറിയിച്ചു.രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണം 
പ്രസിഡന്റ് മുഗാബേയ്ക്ക് ചുറ്റുമുള്ള കുറ്റവാളി സംഘങ്ങളാണ്. ഇവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.



Related News