Loading ...

Home International

യു.കെയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം; ഇംഗ്ലീഷ്​ ചാനല്‍ കടന്ന്​ ഒറ്റദിനം എത്തിയത്​ 800 ലേറെ പേര്‍

ലണ്ടന്‍: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തെയാണ് ശനിയാഴ്ച യു.കെ. സാക്ഷിയായത് .

ഇംഗ്ലീഷ്​ ചാനല്‍ കടന്ന് കുഞ്ഞുബോട്ടുകളിലേറി​ ഒറ്റദിനം യു.കെയിലെത്തിയത്​ 800 ലേറെ പേര്‍. ബ്രിട്ടീഷ്​ ആഭ്യന്തര വകുപ്പ്​ ആണ് ഇക്കാര്യം അറിയിച്ചത്. 30 ചെറിയ ബോട്ടുകളില്‍ 828 പേരാണ്​ അതിര്‍ത്തി കടന്ന്​ ബ്രിട്ടീഷ്​ തീരങ്ങളില്‍ എത്തിയത്​. 10 ബോട്ടുകളില്‍ എത്തിയ 200 ഓളം പേരെ പാതിവഴിയില്‍ തടഞ്ഞ്​ മടക്കിയതായി ഫ്രഞ്ച്​ അധികൃതര്‍ പറഞ്ഞു.

ഫ്രാന്‍സിലെത്തുന്ന അഭയാര്‍ഥികളാണ്​ ഉയര്‍ന്ന ​തൊഴില്‍തേടി ഇംഗ്ലീഷ്​ ചാനല്‍ കടന്ന്​ ബ്രിട്ടനിലെത്തുന്നത്​. ഇതുതടയാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ പ്രകാരം ഫ്രഞ്ച്​ ഭാഗത്ത്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ സാന്നിധ്യം ഇരട്ടിയാക്കും.

ഈ വര്‍ഷം ഇതുവരെയായി 12,500 പേര്‍ ഇംഗ്ലീഷ്​ ചാനല്‍ കടന്ന്​ ബ്രിട്ടനില്‍ അഭയം തേടിയതായാണ്​ കണക്ക്​.

Related News