Loading ...

Home International

ഹെ​യ്തി ഭൂ​ച​ല​നത്തില്‍ മരിച്ചവരുടെ എണ്ണം 2,207 ആ​യി ഉയര്‍ന്നു

പോ​ര്‍​ട്ട് ഓ ​പ്രി​ന്‍​സ്: ഹെ​യ്തി​യി​ല്‍ ഉണ്ടായ ഭൂ​ച​ല​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,207 ആ​യി ഉയര്‍ന്നു. 344 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഏ​ജ​ന്‍​സി വ്യക്തമാക്കി. രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഭൂ​ച​ല​ന​ത്തി​ല്‍ 12,268 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 53,000 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 77,000 വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യും ന​ശി​ച്ചു. പ​ടി​ഞ്ഞാ​റ​ന്‍ പ​ട്ട​ണ​മാ​യ സെ​ന്‍റ് ലൂ​യി ദ്യു ​സ്യു​ദി​ന് 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

Related News