Loading ...

Home International

ഗാസ അതിര്‍ത്തിയില്‍ വീണ്ടുംസംഘര്‍ഷം; 41 പേര്‍ക്ക് പരിക്ക്

ഗാസ സിറ്റി : ഗാസ അതിര്‍ത്തിയില്‍ വീണ്ടും ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം കനക്കുന്നു. ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ കുട്ടികളുള്‍പ്പെടെ 41 പലസ്തീനികള്‍ക്ക് പരിക്കേറ്റു. 41 പേര്‍ക്ക് പരുക്കേറ്റു. 52 വര്‍ഷം മുന്‍പ് നടന്ന മസ്ജിദുല്‍ അഖ്സ തീവയ്പ്പിന്റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികനും പരിക്കേറ്റു. കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയില്‍ നൂറുകണക്കിന് പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

Related News