Loading ...

Home International

അഫ്ഗാന്‍ ജനതയ്ക്ക് ഇങ്ങോട്ട് വരാം, വാതില്‍ തുറന്നിട്ട് 11 രാജ്യങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ജനങ്ങളുടെ കൂട്ടപ്പലായനമാണ്. എന്നാല്‍ പല രാജ്യങ്ങളും അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതേസമയം രാജ്യം വിടുന്നത് തടയാന്‍ താലിബാന്‍ തീവ്രവാദികള്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ നടത്തുന്ന ഒഴിപ്പിലിനെ തുടര്‍ന്ന് 168 പേരാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇതില്‍ 107 ഇന്ത്യക്കാരും ബാക്കി 61 പേര്‍ അഫ്ഗാന്‍ പൗരന്മാരുമാണ്. രണ്ട് അഫ്ഗാന്‍ സെനറ്റര്‍മാരും ഇക്കൂട്ടത്തിലുണ്ട്. അനാര്‍ക്കലി ഹോനാര്‍യാര്‍, നരേന്ദര്‍ സിംഗ് ഖല്‍സ എന്നിവരാണ് ഇന്ത്യയിലെത്തിയ സെനറ്റര്‍മാര്‍. ഇവരുടെ കുടുംബവും ഒപ്പമുണ്ട്.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം ഇന്ത്യയെ പോലെ 10 രാജ്യങ്ങള്‍ വേറെ അഫ്ഗാനികളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലില്‍ പാകിസ്താനും ഇറാനുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ബഹുഭൂരിപക്ഷം അഭയാര്‍ത്ഥികളെയും സ്വീകരിക്കുന്നത്. 2.6 മില്യണ്‍ അഭയാര്‍ത്ഥികളാണ് നിയമപരമായി രജിസ്റ്റര്‍ ചെയ്ത് കുടിയേറുന്നത്. അമേരിക്കയില്‍ ഇതുവരെ 1200 അഫ്ഗാനികളെയാണ് കൊണ്ടുപോയിരിക്കുന്നത്. അമേരിക്ക മൂവായിരത്തോളം ട്രൂപ്പുകളെ കാബൂള്‍ വിമാനത്താവളത്തില്‍ വിന്യസിച്ചിരുന്നു. ഇവര്‍ക്കാണ് അമേരിക്കന്‍ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കേണ്ടുന്നതിന് സുരക്ഷയൊരുക്കേണ്ടത്. അമേരിക്ക അയച്ച വിമാനത്തില്‍ നിരവധി അഫ്ഗാന്‍ പൗരന്മാരും ഇടംപിടിച്ചിരുന്നു.

അതേസമയം യുഎസ്സിന്റെ രക്ഷാദൗത്യത്തിന്റെ 3500 അഫ്ഗാനികള്‍ വരെ അഭയാര്‍ത്ഥികളായി രാജ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരെ വിര്‍ജീനിയയിലെ സൈനിക ബേസിലേക്കാണ് മാറ്റുന്നത്. ഇവരുടെ കുടിയേറ്റം സംബന്ധിച്ച്‌ രേഖകളെല്ലാം ഇവിടെയാണ് തയ്യാറാക്കുക. ചില പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കുടിയേറ്റത്തിന് അനുമതി നല്‍കുമെന്ന് യുഎസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പതിനായിരത്തോളം അഫ്ഗാന്‍ പൗരന്മാരെ വരെ കുടിയേറ്റക്കാരായി യുഎസ് സ്വീകരിക്കും. ഇതില്‍ താലിബാനെതിരായ പോരാട്ടത്തില്‍ യുഎസ്സിനെ സഹായിച്ചവരും ഉള്‍പ്പെടും.

കാനഡ, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, നോര്‍ത്ത് മാസിഡോണിയ, ഉഗാണ്ട, അല്‍ബേനിയ ആന്‍ഡ് കൊസോവോ, തുര്‍ക്കി എന്നിവരാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാട്ടിലേക്ക് സ്വീകരിച്ചവര്‍. ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികളെ കാനഡ സ്വീകരിക്കും. ഇത് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ഏതെങ്കിലും സഖ്യകക്ഷികള്‍ പറഞ്ഞാല്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കാനഡയുടെ തീരുമാനം. താലിബാനെതിരായ പോരാട്ടത്തില്‍ സഹായിച്ചവരെ കൈവിടില്ലെന്നാണ് കാനഡ പറയുന്നത്. കാനഡ അഫ്ഗാനില്‍ നിന്ന് 2011ല്‍ തന്നെ സൈന്യത്തെ വലിയ തോതില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ നാറ്റോയുടെ സൈന്യത്തിനൊപ്പം തുടരുകയും ചെയ്തിരുന്നു.

ബ്രിട്ടന്‍ അയ്യായിരം താലിബാന്‍ പൗരന്മാരെയാണ് സ്വീകരിച്ചത്. സ്ത്രീകള്‍, പെണ്‍കുട്ടിക്കള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കുക. ബ്രിട്ടീഷ് അധികൃതരെ സഹായിച്ചവര്‍ക്കും സേനയ്‌ക്കൊപ്പം നിന്നവര്‍ക്കും ബ്രിട്ടനില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇന്ത്യന്‍ ഇ വിസ വേഗത്തിലാക്കിയിട്ടുണ്ട്. അഫ്ഗാനികള്‍ക്ക് കുടിയേറ്റ വിസ നല്‍കാന്‍ ഇന്ത്യ മുന്‍കൈയ്യെടുത്തിട്ടുണ്ട്. ആറ് മാസം കാലാവധിയുള്ള വിസകളാണ് നല്‍കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവര്‍ക്കായി പുതിയ പ്ലാന്‍ കൊണ്ടുവരുമെന്നാണ് സൂചന. അതേസമയം കൂടുതല്‍ അഭയാര്‍ത്ഥികള്‍ വരുന്നത് പാകിസ്താന്റെ സമ്ബദ് ഘടനയെ തകര്‍ക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ഭയപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ മൂന്ന് മില്യണ്‍ അഫ്ഗാനികള്‍ പാകിസ്താനില്‍ ഉണ്ട്. അതിര്‍ത്തിയില്‍ തന്നെ ക്യാമ്ബ് സ്ഥാപിച്ച്‌ അവിടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കുകയാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്.

ഇറാന്‍ അതിര്‍ത്തിയില്‍ അയാര്‍ത്ഥികള്‍ക്കായി ക്യാമ്ബ് സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ 3.5 മില്യണോളം കുടിയേറ്റക്കാരാണ് ഇറാനിലുള്ളത്. ഏറ്റവും കൂടുതല്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളുള്ളത് ഇറാനിലാണ്. ഉസ്‌ബെക്കിസ്ഥാന്‍ വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമാണ് ഇടം നല്‍കുന്നത്. പലര്‍ക്കും നേരത്തെ നത്‌നെ ഉസ്‌ബെക്കിസ്ഥാന്‍ വിസ നിഷേധിച്ചതാണ്. അതിര്‍ത്തികളും ഉസ്‌ബെക്കിസ്ഥാന്‍ അടച്ചതാണ്. തീവ്രവാദികളുടെ വരവ് ഭയക്കുന്നുണ്ട് ഉസ്‌ബെക്കിസ്ഥാന്‍. നോര്‍ത്ത് മാസിഡോണിയയില്‍ 450 അഫ്ഗാനി അഭയാര്‍ത്ഥികളാണ് എത്തുക. യുഎസ് അഭ്യര്‍ത്ഥന പ്രകാരമാണ് ഇവര്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. ഉഗാണ്ട രണ്ടായിരം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നുണ്ട്. അല്‍ബേനിയ ആന്‍ഡ് കൊസോവോയും യുഎസ് അഭ്യര്‍ത്ഥന സ്വീകരിച്ച്‌ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്.

Related News