Loading ...

Home International

ജപ്പാനില്‍ പുതിയ ദ്വീപ് ഉയര്‍ന്ന് വന്നു

ടോക്കിയോ: ജപ്പാനില്‍ പുതിയ ദ്വീപ് ഉയര്‍ന്നുവന്നു.ടോക്കിയോയില്‍ നിന്ന്​ 1,200 കിലോമീറ്റര്‍ അകലെ പസഫിക്കിലാണ്​ സമീപകാലത്ത് നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടര്‍ന്നാണ് ഒരു കിലോമീറ്റര്‍ മാത്രം വ്യാസമുള്ള മണ്‍തിട്ട ഉയര്‍ന്നുവന്നത്​. രാജ്യ​ത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്​ സ്ഥിതി ചെയ്യുന്ന മിനാമി ഇയോ​ട്ടോയ്ക്ക് 50 കിലോമീറ്റര്‍ അകലെയാണിത്. ഞായറാഴ്​ച ജപ്പാന്‍ തീരദേശസേനയാണ്​ പുതിയ ദ്വീപ്​ കണ്ടെത്തിയത്​. അഗ്​നിപര്‍വതത്തില്‍ നിന്ന്​ പുറന്തള്ളിയ ചാരവും മറ്റുവസ്​തുക്കളും ചേര്‍ന്നാണ്​ മണ്‍തിട്ട രൂപപ്പെട്ടതെങ്കില്‍ നിലനില്‍ക്കാന്‍ സാദ്ധ്യത കുറവാണ്​. തുടര്‍ച്ചയായ കടല്‍ത്തിരയിളക്കത്തില്‍ ഇവ വെള്ളത്തോടുചേര്‍ന്ന്​ ഇല്ലാതാകും. എന്നാല്‍, അഗ്​നിപര്‍വത സ്​ഫോടനത്തിന്​ തുടര്‍ച്ചയുണ്ടാകുകയും ഇനിയും പുറംന്തള്ളലുകള്‍ നടക്കുകയും ചെയ്​താല്‍ ഇവ ഉറച്ചുനില്‍ക്കും. മിനാമി ഇയോ​ട്ടോയില്‍ അഗ്​നിപര്‍വത സ്​ഫോടനം തുടരാന്‍ സാദ്ധ്യതയുണ്ടെന്നാണ്​ ജപ്പാന്‍ കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്​.

Related News