Loading ...

Home International

ഹെയ്തി ഭൂചലനം; ബാധിച്ചത് 5 ലക്ഷം കുട്ടികളെയെന്ന് യുണിസെഫ്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ ഭരണകൂടം

പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്‌ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 540,000 കുട്ടികളെ ഉള്‍പ്പെടെ ഏകദേശം 1.2 ദശലക്ഷം ആളുകളെ ബാധിച്ചതായി യുണിസെഫ് വിലയിരുത്തി.

ഭൂകമ്ബം ഏറ്റവും കൂടുതല്‍ ബാധിച്ച തെക്കന്‍, നിപ്പീസ്, ഗ്രാന്‍ഡ് ആന്‍സ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഉഷ്ണമേഖലാ ഡിപ്രഷന്‍ ഗ്രേസ് കാണപ്പെടുന്നു. ഇത് വെള്ളം, പാര്‍പ്പിടം, മറ്റ് അടിസ്ഥാന സേവനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതല്‍ തടസ്സപ്പെടുത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ദുര്‍ബല കുടുംബങ്ങളുടെ സ്ഥിതി കൂടുതല്‍ ദുഷ്‌കരമാവുകയാണ്.

തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുമ്ബോള്‍ ഇതുവരെ 1,400 ല്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴായിരം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രികള്‍, സ്‌കൂളുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഒരു ലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഗ്ലൗസ്, വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, സിറിഞ്ചുകള്‍ എന്നിവയുള്‍പ്പെടെ 30,000 ഭൂകമ്ബബാധിതര്‍ക്ക് മൂന്ന് മാസത്തോളം ചികിത്സാ സൗകര്യങ്ങള്‍ നല്‍കാന്‍ മതിയായ സജ്ജീകരണങ്ങള്‍ യുണിസെഫ് ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ വിലയിരുത്തുന്നതിന് യുണിസെഫ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. രണ്ട് മാസക്കാലം ആളുകളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കായി 5 ദശലക്ഷം യുഎസ് ഡോളര്‍ ആവശ്യമാണെന്ന് യൂണിസെഫ് കണക്കാക്കുന്നു. ഈ പ്രാരംഭ ഫണ്ടിംഗ് ആവശ്യകത വരും ആഴ്ചകളില്‍ അവലോകനം ചെയ്യുമെന്ന് യുഎന്‍ ഏജന്‍സി അറിയിച്ചു.

Related News