Loading ...

Home International

ഹെയ്തി ഭൂചലനം;മരണസംഖ്യ രണ്ടായിരം കടന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ ഭരണകൂടം

ലണ്ടന്‍: ഹെയ്തിയിലെ ഭൂകമ്ബത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2000 കടന്നതായി റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്‌ക്കാണ് മരണസംഖ്യ സ്ഥിരീകരിക്കുന്നത്. രണ്ടു ദിവസം മുമ്ബ് വരെ 1297 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് മരണസഖ്യ 2002ലേക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരും മരണപ്പെട്ടിട്ടുണ്ട്. 5700 പേര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന. ദുരന്തം നേരിടാനായി ഒരു മാസത്തെ അടിയന്തിരാവസ്ഥയാണ് പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ഭൂകമ്ബം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകര്‍ത്തുകളഞ്ഞു. കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തിരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം നല്‍കുന്നുണ്ട്.

Related News