Loading ...

Home International

താലിബാന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ അധിനിവേശ താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഫേസ്‌ബുക്ക് .താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫേസ്‌ബുക്ക് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു .അതെ സമയം താലിബാന്‍ ആശയവിനിമയത്തിനായി ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത് .

താലിബാന്‍ അധിനിവേശ അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ കമ്ബനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് ചൂണ്ടിക്കാട്ടി .ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്‌ഡേറ്റുകളാണ് പ്രചരിക്കുന്നത് .

സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ ഉറപ്പിച്ച്‌ പറയുന്നത് .അതെ സമയം ജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം തിരിച്ചുപിടിക്കുമ്ബോള്‍ അഫ്ഗാന്‍ ജനതയുടെ മനുഷ്യവകാശങ്ങളേയും അടിസ്ഥാന അവകാശങ്ങളെയുo സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും സമ്മര്‍ദത്തിലാഴ്ത്തുകയാണ് .

ലോകരാഷ്ട്രനേതാക്കളുടേയും അധികാരത്തിലുള്ള സംഘടനകളുടേയും അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ സാമൂഹിക മാധ്യമകമ്ബനികള്‍ ഈ വര്‍ഷം സുപ്രധാന തീരുമാനമെടുത്തിരുന്നു .

Related News