Loading ...

Home International

ജപ്പാനില്‍ കനത്ത മഴ തുടരുന്നു; 20 ലക്ഷം പേരെ ഒഴിപ്പിച്ചു

ജപ്പാനില്‍ കനത്ത മഴ തുടരുന്നു.മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഹിരോഷിമ, ഫുക്കോക്കാ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ഫുക്കാക്കോയിലെ സാഗാ നദി കര കവിഞ്ഞൊഴുകുകയാണ്. മേഖലയിലെ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു.പല പ്രദേശങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 200 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Related News