Loading ...

Home International

അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ ഹൃദയഭേദകം: താലിബാന്‍ അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അഫ്ഗാനിസ്താനില്‍ താലിബാന്‍ ആധിപത്യമുറപ്പിക്കുന്ന സാഹചര്യത്തില്‍ ആക്രമണം ഉടനടി നിര്‍ത്തണമെന്നാവശ്യപ്പെട്ട് യുഎന്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് താലിബാനോട് ആക്രമണം ഉടനടി നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്. സൈനിക ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുന്നത് ഒരു പ്രതിജ്ഞ നഷ്ടപ്പെടലാണെന്നും ഇത് നീണ്ട ആഭ്യന്തരയുദ്ധത്തിനും യുദ്ധത്താല്‍ തകര്‍ന്ന രാജ്യത്തിന്റെ സമ്ബൂര്‍ണ്ണ ഒറ്റപ്പെടലിനും മാത്രമേ കാരണമാകൂ എന്നും കൂട്ടിച്ചേര്‍ത്തു. സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും കുറ്റവാളികളെ ഉത്തരവാദികളാക്കണമെന്നും യുഎന്‍ മേധാവി പറഞ്ഞു.

ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്ത് വരുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് നീങ്ങുന്ന താലിബാന്‍, രാജ്യത്തിന്റെ സമ്ബൂര്‍ണ്ണ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് മുന്നോട്ടുപോകുന്നത്. 2001-ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയ സൈനിക ഇടപെടലായിരുന്നു അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ നിര്‍വീര്യമാക്കിയത്. ജോ ബൈഡന്‍ പ്രസിന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാന്‍ വീണ്ടും പിടിമുറുക്കുകയായിരുന്നു. അതേസമയം യുഎന്‍ ഇവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതിനെ ശക്തമായി വിമര്‍ശിച്ചു.

താലിബാന്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട്, മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന ആദ്യ സൂചനകളാല്‍ താന്‍ അത്യധികം അസ്വസ്ഥനായിരുന്നുവെന്ന് യുഎന്‍ മേധാവി കൂട്ടിച്ചേര്‍ത്തു. -അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ അവരില്‍ നിന്ന് അപഹരിക്കപ്പെടുന്നു.

Related News