Loading ...

Home International

പാകിസ്താനില്‍ വന്‍ കവര്‍ച്ച ; സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനില്‍ നിന്ന് കൊണ്ടുപോയ 200 മില്യണ്‍ ഡോളറുമായി വാന്‍ ഡ്രൈവര്‍ കടന്നു

ഇസ്ലാമാബാദ് ; സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനില്‍ നിന്ന് നിക്ഷേപിക്കാന്‍ കൊണ്ടുപോയ 200 മില്യണ്‍ ഡോളറുമായി വാന്‍ ഡ്രൈവര്‍ കടന്നു . ചുണ്ഡരിഗര്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനില്‍ നിന്ന് സെന്‍ട്രല്‍ ബാങ്കിലേക്ക് കൊണ്ടുവന്ന പണവുമായാണ് വാന്‍ ഡ്രൈവര്‍ ഹുസൈന്‍ ഷാ കടന്നു കളഞ്ഞത് . സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് വാന്‍ കണ്ടെത്തിയെങ്കിലും പണം അതില്‍ ഉണ്ടായിരുന്നില്ല. പണത്തിനൊപ്പം ആയുധങ്ങളും ക്യാമറയും ഡിവിആറും വാനില്‍ നിന്ന് കാണാതായി. ക്യാഷ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്ബനിയുടെ റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജരാണ് ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് 9 നാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട് . പാകിസ്താനിലെ സാമ്ബത്തിക കേന്ദ്രമാണ് ചുന്ദ്രിഗര്‍ റോഡ് . നിരവധി ബാങ്കുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് . സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സലീം പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ബാങ്കിലേക്ക് പോയിട്ട് മടങ്ങി വന്നപ്പോള്‍ വാന്‍ കാണാനില്ലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത് . ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നുവെന്നും മുഹമ്മദ് സലീം പറഞ്ഞു . ഇത്തരമൊരു സംഭവം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തേതാണെന്നുമാണ് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ചൗധരി താരിഖ് പറഞ്ഞത് . ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനാല്‍ കേസില്‍ വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News