Loading ...

Home International

യുഎസ് പിന്തുണയോടെ താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട്‌ അഫ്ഗാന്‍ സൈന്യം

യുഎസ് പിന്തുണയോടെ താലിബാന്‍ പോരാളികള്‍ക്കെതിരായ ആക്രമണം തുടരുന്ന അഫ്ഗാന്‍ വ്യോമസേന തിങ്കളാഴ്ച വിവിധ പ്രവിശ്യകളിലെ താലിബാന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തുകയും 100 ലധികം തീവ്രവാദികളെ കൊന്നതായി അവകാശപ്പെടുകയും ചെയ്തു. ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളുടെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ദന്ദ്, ഷെറിയ, തക്തപോള്‍ ജില്ലകളിലും കാണ്ഡഹാര്‍ പ്രവിശ്യാ കേന്ദ്രത്തിന്റെ പ്രാന്തപ്രദേശങ്ങളിലും നടത്തിയ വ്യോമാക്രമണത്തില്‍ 47 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, 2 ഒളിത്താവളങ്ങളും ഒരു വാഹനവും അവരുടെ 2 ഭാരമേറിയ ആയുധങ്ങളും നശിപ്പിക്കപ്പെട്ടു, 'അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.

Related News