Loading ...

Home International

ഒരു വര്‍ഷം 'ചൊവ്വ'യില്‍ ജീവിക്കാന്‍ ആളുകളെ ക്ഷണിച്ച്‌ നാസ

ചൊവ്വയിലേക്ക് മനുഷ്യനെ അ‍യക്കുന്ന ദൗത്യത്തിന് മുന്നോടിയായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ചൊവ്വയുടേതിന് സമാനമായ സാഹചര്യത്തില്‍ കഴിയാന്‍ താല്‍പര്യമുള്ളവരെ തേടുന്നു. ചൊവ്വയിലെ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്‌ പഠനം നടത്തുകയാണ് ചെയ്യുക. ഒരു വര്‍ഷം ഇവിടെ താമസിക്കാനായി നാല് പേരെയാണ് നാസ തെരഞ്ഞെടുക്കുക.

ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ 17,000 ചതുരശ്ര à´…à´Ÿà´¿ വിസ്തീര്‍ണത്തിലാണ് 'ചൊവ്വ'യെ സൃഷ്ടിക്കുക. ഈയൊരു അന്തരീക്ഷത്തിലെ ദീര്‍ഘകാല വാസത്തെ കുറിച്ചാണ് നാസ പഠിക്കുക.യഥാര്‍ത്ഥ ചൊവ്വാ ദൗത്യത്തില്‍ നേരിടേണ്ടി വരുന്ന വിവിധ വെല്ലുവിളികളെ ഇവിടെ സൃഷ്ടിക്കും. വിഭവങ്ങളുടെ കുറവ്, ഉപകരണങ്ങളുടെ തകരാര്‍, ആശയവിനിമയ പ്രതിസന്ധികള്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ എന്നിവ സൃഷ്ടിച്ച്‌ ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് പഠിക്കും.ബഹിരാകാശ യാത്രികര്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ കുറിച്ച്‌ മനസിലാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍.അതേസമയം, അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ ആണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. 30നും 55നും ഇടയിലായിരിക്കണം പ്രായം. ഇംഗ്ലീഷ് നന്നായി അറിയാവുന്ന നല്ല ശാരീരിക ക്ഷമതയുള്ള പുകവലി ശീലമില്ലാത്തവരെയാണ് നാസ തേടുന്നത്. 

Related News