Loading ...

Home International

അഫ്​ഗാനില്‍ ശിരോവസ്​ത്രം ധരിച്ചില്ലെന്നാരോപിച്ച്‌​ താലിബാന്‍ ഭീകരര്‍ 21കാരിയെ​ വെടിവെച്ച്‌​ കൊലപ്പെടുത്തി

കാബൂള്‍: അഫ്​ഗാനിസ്​താനില്‍ ശിരോവസ്​ത്രം ധരിച്ചി​ല്ലെന്ന്​ ആരോപിച്ച്‌​ 21കാരിയെ താലിബാന്‍ ഭീകരര്‍ വെടിവെച്ച്‌​​ കൊന്നു. അഫ്​ഗാനിസ്​താന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തതാണ്​ ഇക്കാര്യം.മേഖലയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ്​ സംഭവം. ബല്‍ഖ്​ ജില്ല കേന്ദ്രത്തിലേക്ക്​ പോകുന്നതിനിടെ 21കാരിയായ നസാനീനിനെ താലിബാന്‍ ഭീകരര്‍ കാറില്‍നിന്ന്​ വലിച്ചിഴക്കുകയായിരുന്നു. ശേഷം തലക്ക്​ വെടിയുതിര്‍ത്തു. താലിബാന്‍ സജീവമായ മേഖലകള്‍ ധാരാളമുള്ള പ്രദേശമാണ്​ ബല്‍ഖ്​. താലിബാന്‍ നിയമപ്രകാരം സ്​ത്രീകള്‍ ബുര്‍ഖയും ശിരോവസ്​ത്രവും ഉപയോഗിച്ച്‌​ ശരീരം മുഴുവന്‍ മറക്കണമെന്നാണ്​ നിര്‍ദേശം. പെണ്‍കുട്ടികള്‍ക്ക്​ സ്​കൂളില്‍ അയക്കാനോ പുരുഷ ബന്ധുവിനൊപ്പം പുറത്തുപോകാനോ അനുവാദം നല്‍കില്ല.

Related News