Loading ...

Home International

അഫ്ഗാൻ വിഷയത്തിൽ ചൈനയേയും പാകിസ്താനെയും അമേരിക്കയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ റഷ്യ, ഇന്ത്യയെ ഒഴിവാക്കി

മോസ്‌കോ: അഫ്ഗാനിസ്താനിലെ താലിബാന്‍ സംഘര്‍ഷ അവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യ വിളിച്ച യോഗത്തില്‍ ഇന്ത്യക്ക് ക്ഷണമില്ല. അമേരിക്ക, ചൈന, പാകിസ്താന്‍ എന്നിവരുമായിട്ടാണ് റഷ്യ ചര്‍ച്ചയില്‍ ഏര്‍പ്പെടുക . അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് മുക്തമാക്കി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയെന്നതാണ് ചര്‍ച്ചയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ഖത്തറില്‍ ഓഗസ്റ്റ് 11നാണ് യോഗം ചേരുന്നത്.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞിരുന്നത്. തുടര്‍ന്നുള്ള യോഗങ്ങളില്‍ ഇന്ത്യയും പങ്കെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

Related News