Loading ...

Home International

ഒളിമ്പിക്‌സ് ഗുസ്തിയില്‍ പൊരിഞ്ഞപോരാട്ടം; രവികുമാറിന് വെള്ളി

ടോക്യോ: ടോക്യോ ഒളിമ്ബിക്‌സില്‍ ഇന്ത്യയ്ക്ക ഒരു വെള്ളി കൂടി. പുരുഷന്മാരുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയ റഷ്യന്‍ ഒളിമ്ബിക് കമ്മിറ്റിയുടെ സാവൂര്‍ ഉഗുയേവിനോട് പൊരുതി പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 4-7. അവസാന നിമിഷം വരെ ആക്രമിച്ചുള്ള പൊരിഞ്ഞ പോരാട്ടമാണ് ലോകചാമ്ബ്യനെതിരെ രവി കുമാര്‍ പുറത്തെടുത്തത്. രവിയെ ഭയപ്പെട്ട് പ്രതിരോധം തീര്‍ത്താണ് റഷ്യന്‍ താരം സാവൂര്‍ തന്ത്രങ്ങള്‍ പുറപ്പെടുത്തത്.

ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയും ആറാമെത്ത മെഡലുമാണ്. ഇന്ന് നേടുന്ന രണ്ടാമത്തെ മെഡലാണ്. രാവിലെ പുരുഷന്മാരുടെ ഹോക്കിയില്‍ വെങ്കലം നേടിയിരുന്നു. മീരാഭായ് ചാനുവാണ് ആദ്യ വെള്ളി നേടിയത്.
86 കിലോ വിഭാഗത്തില്‍ ദീപക് പുനിയയുടെ വെങ്കലത്തിനു വേണ്ടിയുള്ള മത്സരം വൈകാതെ നടക്കും.

2019 ലെ ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി 2020 സമ്മര്‍ ഒളിമ്ബിക്‌സില്‍ ഇടം നേടിയ ഒരു ഇന്ത്യന്‍ ഫ്രീസ്‌റ്റൈല്‍ ഗുസ്തിക്കാരനാണ് ഹരിയാനക്കാരനായ 24കാരന്‍ രവികുമാര്‍ ദഹിയ.

ആദ്യ മത്സരത്തില്‍ 2-0ന് പുറകിലായ രവികുമാര്‍ പിന്നീട് പൊരുതിക്കയറുകയായിരുന്നു. ആദ്യ ളെിന്പിക്സ് കൂടിയാണിത്. എന്നാല്‍ സാവൂര്‍ റഷ്യയ്ക്ക് വേണ്ടി മുന്‍പ് രണ്ട് തവണ ലോകചാന്പ്യനായിരുന്നു. രവി കുമാറിനെ അപേക്ഷിച്ച്‌ ഏറെ പരിചയ ന്പന്നനാണ് സാവൂര്‍.

Related News