Loading ...

Home International

കോവിഡ്​ കനക്കുന്നു; അടച്ചുപൂട്ടി ചൈനീസ്​ നഗരങ്ങള്‍, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി

ബെയ്​ജിങ്​: ലോകം പതിയെ സാധാരണ നിലയിലേക്ക്​ വരാനൊരുങ്ങുമ്പോള്‍ കോവിഡ്​ പ്രഭവ ഭൂമിയായ ചൈനയില്‍ വീണ്ടും തീവ്രവ്യാപനം. മാസങ്ങള്‍ക്കിടെ ഏറ്റവും കടുത്ത വ്യാപനം കണ്ട രാജ്യത്ത്​ തലസ്​ഥാനമായ ബെയ്​ജിങ്ങിലുള്‍പെടെ നിയന്ത്രണം കര്‍ശനമാക്കി. 25 നഗരങ്ങളിലായി 400 പേരിലാണ്​ ചൈനയില്‍ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 31 പ്രവിശ്യകളില്‍ 17ലും രോഗം കണ്ടെത്തി. ഡെല്‍റ്റ വകഭേദങ്ങളാണ്​ തിരിച്ചറിഞ്ഞത്​.

31 പ്രവിശ്യകളിലെയും പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്​. ആവശ്യമില്ലെങ്കില്‍ വീട്ടില്‍നിന്ന്​ പുറത്തുപോകരുതെന്നാണ്​ പ്രധാന നിര്‍ദേശം. വ്യാപന സാധ്യതയുള്ള 20 മേഖലകളില്‍ യാത്രക്ക്​ പ്രത്യേക വിലക്കുണ്ട്​.

നാന്‍ജിങ്​, യാങ്​സൂ പ്രവിശ്യകളില്‍ ആഭ്യന്തര വിമാന സര്‍വീസ്​ നിര്‍ത്തി.ബെയ്​ജിങ്ങില്‍ 13 റെയ്​ല്‍ ലൈനുകളില്‍ സര്‍വീസ്​ റദ്ദാക്കി. 23 സ്​റ്റേഷനുകളില്‍ ടിക്കറ്റ്​ വില്‍പന നിര്‍ത്തി.വുഹാൻ  ​പുറമെ യാങ്​സു, ഷെങ്​സു എന്നിവിടങ്ങളിലും കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. ഇവിടങ്ങളില്‍ പട്ടണം വിടാന്‍ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ വേണം. ബെയ്​ജിങ്ങിലും പരിശോധന വ്യാപകമാക്കും.

Related News