Loading ...

Home International

ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗം; 70 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്

ബ്രസല്‍സ്: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്‍. അമേരിക്കന്‍ നഗരമായ ഫ്ലോറിഡയെ അഞ്ച് സെന്‍റിമീറ്റര്‍ ഉയരത്തില്‍ മൂടാനാവശ്യമായ വെള്ളമാണ് ഒരാഴ്ച കൊണ്ട് മഞ്ഞുരുകി ഉണ്ടായതെന്ന് ഡെന്മാര്‍ക്കിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബുധനാഴ്ചത്തെ ഐസ് ഉരുകല്‍ തോത് 70 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 2012ലും 2019ലും ഇതിന് സമാനമായ മഞ്ഞുരുക്കം ഉണ്ടായതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. 22 ഗിഗാടണ്‍ ഐസാണ് ബുധനാഴ്ച മാത്രം ഉരുകിയത്. ഇതില്‍ 12 ഗിഗാടണ്‍ വെള്ളവും സമുദ്രത്തില്‍ ചേര്‍ന്നു.


അന്തരീക്ഷ താപനിലയിലെ വര്‍ധനവാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമാകുന്നത്. à´µàµà´¯à´¾à´´à´¾à´´àµà´š 23.4 ഡിഗ്രീ സെല്‍ഷ്യസായിരുന്നു ഗ്രീന്‍ലാന്‍ഡില്‍ താപനില. ഇത് സാധാരണ താപനിലയേക്കാള്‍ വളരെ ഉയര്‍ന്നതാണ്.2000ന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ നാലിരട്ടി കൂടുതലാണ് ഇപ്പോഴത്തെ മഞ്ഞുരുക്കമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സമുദ്രനിരപ്പിലുണ്ടാക്കുന്ന വ്യതിയാനം ഏറെ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.കാനഡയുടെ വടക്ക്-കിഴക്കായാണ്‌ ഗ്രീന്‍ലാന്‍ഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആര്‍ട്ടിക്ക് ദ്വീപുരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഭാഗവും ആണെങ്കിലും ചരിത്രപരമായും രാഷ്ട്രീയമായും à´ˆ രാജ്യം യൂറോപ്പിനോട് ബന്ധപ്പെട്ടുകിടക്കുന്നുഅന്‍റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ഭൂമിയിലെ സ്ഥിരമഞ്ഞുപാളി മേഖലയാണ് ഗ്രീന്‍ലാന്‍ഡ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല സംഭരണിയാണ് ഇവിടുത്തെ മഞ്ഞുപാളികള്‍. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് മുഴുവനായി ഉരുകിയാല്‍ സമുദ്രനിരപ്പില്‍ ആറ് മുതല്‍ ഏഴ് വരെ മീറ്റര്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഭൂമിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.

Related News