Loading ...

Home International

പെഗസസ്​ സൈബര്‍ ആക്രമണം സ്​ഥിരീകരിച്ച്‌​ ഫ്രഞ്ച്​ സര്‍ക്കാര്‍ ഏജന്‍സി

ന്യൂഡല്‍ഹി: പെഗസസ്​ സൈബര്‍ ആക്രമണം ആദ്യമായി സ്​ഥിരീകരിച്ച്‌​ ഒരു സര്‍ക്കാര്‍ ഏജന്‍സി. ഫ്രാന്‍സ്​ ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സിയായ എ.എന്‍.എസ്​.എസ്​.ഐയാണ്​ രാജ്യത്തെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ഫോണില്‍ ചാര സോഫ്​റ്റ്​വെയര്‍ കണ്ടെത്തിയതായി സ്​ഥിരീകരിച്ചത്​. രാജ്യത്തെ ഓണ്‍ലൈന്‍ അന്വേഷണാത്മക ജേണല്‍ മീഡിയപാര്‍ട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

'എ.എന്‍.എസ്​.എസ്​.ഐ നടത്തിയ പഠനത്തില്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ സുരക്ഷ ലാബ്​ നടത്തിയ കണ്ടെത്തലുകള്‍ സ്​ഥിരീകരിച്ചു' -മീഡിയപാര്‍ട്ട്​ റിപ്പോര്‍ട്ട്​ ചെയ്​തു.

പെഗസസ്​ ചാര സോഫ്​റ്റ്​വെയര്‍ സംബന്ധിച്ച റിപ്പോര്‍ട്ട്​ പ്രസിദ്ധീകരിച്ച 17 മാധ്യമങ്ങളില്‍ മീഡിയപാര്‍ട്ടും ഉള്‍പ്പെടും. ആഗോളതലത്തില്‍ ജനപ്രതിനിധികള്‍, രാഷ്​ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്​ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ​മൊബൈല്‍ ഫോണുകള്‍ പെഗസസ്​ ചാര സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ച്‌​ ചോര്‍ത്തിയെന്നാണ്​ കണ്ടെത്തലുകള്‍.

ഇന്ത്യയില്‍ 'ദ വയര്‍'ഓണ്‍ലൈന്‍ പോര്‍ട്ടലാണ്​ അന്വേഷണത്തില്‍ പ​ങ്കെടുത്ത മാധ്യമം. രാജ്യത്ത്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്​ജിമാര്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്​ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പാര്‍ലമെന്‍റിലെ ഇരുസഭകളുടെ അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്​. പാര്‍ലമെന്‍റ്​ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായ രീതിയിലാണ്​ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്​.

ഫ്രഞ്ച്​ സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്​റ്റ്​വെയറിനെക്കുറിച്ച്‌​ സ്​ഥിരീകരിച്ചെങ്കില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യം തള്ളികളയുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം ന​ടത്തേണ്ടെന്ന നിലപാടിലാണ്​ കേന്ദ്രം. സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ക്ക്​ മാത്രമാണ്​ പെഗസസ്​ സേവനം ലഭ്യമാകൂ. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നതിനാലാണ്​ ഈ പിന്മാറ്റം.

Related News