Loading ...

Home International

ചൈനയിലെ പ്രളയത്തിനും തകര്‍ച്ചയ്ക്കും കാരണം അമേരിക്കയെന്ന് ചൈനീസ് മാധ്യമങ്ങള്‍

 à´¬àµ†à´¯àµà´œà´¿à´™àµ : ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലുണ്ടായ പ്രളയത്തിനും ചുഴലിക്കാറ്റിനും കാരണം കാലാവസ്ഥാ വ്യതിയാനമല്ലെന്നും അമേരിക്കയാണെന്നുമാണ് ചൈനീസ് സാമൂഹ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയ്ക്ക് എതിരെയുള്ള ആരോപണങ്ങളുമായി നിരവധി അക്കാദമിക് വിദഗ്ദരും രംഗത്തെത്തിയിട്ടുണ്ട്.

ചൈനയില്‍ മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും മനുഷ്യനിര്‍മ്മിതമാണോയെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആയിരം വര്‍ഷത്തിനിടെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ മഴയാണ് ചൈനയില്‍ പെയ്തത്. മൂന്ന് ദിവസം കൊണ്ട് ഒരു വര്‍ഷത്തില്‍ പെയ്യേണ്ട മഴയാണ് ലഭിച്ചത്. റെന്‍മിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ അസോസിയേറ്റ് ഡീന്‍ ജിന്‍ കാന്‍റോംഗ്, ഹെനാന്‍ വെള്ളപ്പൊക്കം യുഎസ് സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇത് ഒരു 'കാലാവസ്ഥാ ആയുധമാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

ഹെനാന്‍ പ്രവിശ്യയിലെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രദേശവാസികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയിലെ പ്രളയത്തിന്‍റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച്‌ വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ ചൈനയെ നാണം കെടുത്തുകയാണെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണം.

ലോകത്തിലെ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രമായ ഷെങ്‌ഷൂവിന് കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയില്‍ നഷ്ടമായത് 10 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.

Related News