Loading ...

Home International

വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നീരാവിയുടെ സാന്നിധ്യം


വ്യാഴത്തിന്റെ  ഉപഗ്രഹമായ ഗാനിമേഡി​െന്‍റ അന്തരീക്ഷത്തില്‍ നാസയുടെ ഹബിള്‍ ടെലസ്​കോപ്​ നീരാവിയുടെ സാന്നിധ്യം ക​ണ്ടെത്തി. à´ˆ നീരാവി ഗാനിമേഡിന്റെ  ഉപരിതലത്തിലെ മഞ്ഞുരുകി ഉണ്ടായതാകാമെന്നും ഇതുസംബന്ധിച്ച്‌​ നാച്വര്‍ ആസ്​ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.

ഹബിള്‍ ടെലിസ്​കോപ്പില്‍നിന്നുള്ള കഴിഞ്ഞ രണ്ട്​ പതിറ്റാണ്ടുകാലത്തെ വിവരങ്ങള്‍ പരിശോധിച്ചാണ്​ നാസ ഈ തീരുമാനത്തിലെത്തിയത്​. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമേഡില്‍ ഭൂമിയിലെ സമുദ്രങ്ങളില്‍ ഉള്ളതിനെക്കാര്‍ ജലമുള്ളതായി തെളിവുകള്‍ ലഭിച്ചിരുന്നു. അതേസമയം, ഇവിടത്തെ താപനിലമൂലം ജലം തണുത്തുറഞ്ഞ്​ മഞ്ഞു​പാളിപോലെയാണ്​. കിലോമീറ്ററുകളോളം ഉയരത്തില്‍ മഞ്ഞുപാളികള്‍ നിറഞ്ഞ ഉപരിതലമുള്ള ഗാനിമേഡില്‍ 160 കി.മി ആഴത്തില്‍ സമുദ്രമുണ്ടെന്നാണ്​ ജ്യോതിശാസ്​ത്രജ്​ഞര്‍ കരുതുന്നത്​. അതേസമയം, നീരാവി ഗാനിമേഡിലെ സമുദ്രത്തില്‍നിന്നല്ലെന്നും നിരീക്ഷണമുണ്ട്​.

ഹബിള്‍ ടെലിസ്​കോപ്​ 1998 മുതല്‍ എടുത്ത ഗാനിമേഡിന്റെ ചിത്രങ്ങളാണ്​ ​ഗവേഷകര്‍ പരിശോധിച്ചത്​. ഹബിള്‍ എടുത്ത ഗാനിമേഡിന്റെ അള്‍ട്രാവയലറ്റ്​ ചിത്രങ്ങളിലെ മാറ്റത്തിന്​ കാരണം അന്തരീക്ഷത്തിലെ ഓക്​സിജന്‍ കണികകള്‍ ആണെന്നാണ്​ കരുതിയിരുന്നത്​. എന്നാല്‍, പഠനത്തിനുശേഷം സൂര്യരശ്​മികള്‍ പതിക്കുന്ന സമയം ഉപഗ്രഹത്തിന്റെ  ഊഷ്​മാവിലുണ്ടാകുന്ന വര്‍ധനവാണ്​ ഇതിന്​ പിന്നിലെന്ന്​ മനസ്സിലാക്കി.

Related News