Loading ...

Home International

ഗാര്‍ഹിക തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് തൊഴില്‍ കരാറുമായി ബന്ധിപ്പിക്കുമെന്ന് സൗദി അറേബ്യ

റിയാദ്∙ രാജ്യത്ത് 2022 മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് തൊഴില്‍ കരാറുമായി ബന്ധിപ്പിക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. സെന്‍ട്രല്‍ ബാങ്കിന്റെ (സാമ) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക .തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഈ തീരുമാനം പ്രയോജനപ്പെടും . തൊഴിലാളിക്ക് അസുഖം വന്നാലോ പരുക്കേറ്റാലോ ചികിത്സാ ചെലവും അംഗവൈകല്യം സംഭവിച്ചാല്‍ നഷ്ടപരിഹാരവും ലഭിക്കും. അതെ സമയം തൊഴിലുടമ മരണപ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് കമ്ബനിയില്‍ നിന്നും ആനുകൂല്യവും ശമ്ബള കുടിശികയും ലഭ്യമാക്കാം. എന്നാല്‍ , ജോലിക്കാരന്‍ മരിക്കുകയോ ജോലി ചെയ്യാനാവാത്ത വിധം അവശനാവുകയോ ചെയ്താല്‍ പകരം തൊഴിലാളിയെ എടുക്കുന്നതിനുള്ള ചെലവും ഇന്‍ഷൂറന്‍സ് കമ്ബനി വഹിക്കുമെന്നതാണ് തൊഴിലുടമയുടെ നേട്ടം. തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇന്‍ഷൂറന്‍സ് കമ്ബനി വഹിക്കും.

Related News