Loading ...

Home International

പാകിസ്താനില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപരിവര്‍ത്തനത്തിന് ഇരയാകുന്നു; അമേരിക്ക

ന്യയോര്‍ക്ക് : പാകിസ്താനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച്‌ തുറന്നടിച്ച്‌ യുഎസ് കോണ്‍ഗ്രസ് à´…à´‚à´—à´‚ ബ്രാഡ് ഷെര്‍മാന്‍ . യുഎസ് കോണ്‍ഗ്രസ് ഹിയറിംഗിലായിരുന്നു പാക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച്‌ ഷെര്‍മാന്‍ പ്രതികരിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളും വ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നുണ്ട്. à´ˆ മേഖലകളില്‍ അമേരിക്കന്‍ പ്രതിനിധിയുടെ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശ്രീലങ്കയുമായുള്ള യുദ്ധത്തിന് ശേഷം പാകിസ്താന്റെ വടക്ക് - കിഴക്കന്‍ മേഖലകളില്‍ ക്രൂര കൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. à´¨àµà´¯àµ‚നപക്ഷങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും, മതം മാറ്റുന്നതും വ്യാപകമാകുന്നുണ്ട്. അതിനാല്‍ മേഖലയിലെ ആളുകള്‍ക്ക് അമേരിക്കയുടെ സഹായം ഉറപ്പാക്കണമെന്നും ഷെര്‍മാന്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അദ്ദേഹം സമ്മേളനത്തില്‍ സംസാരിച്ചു.

Related News