Loading ...

Home International

കോവിഡ് മൂന്നാം തരംഗം എത്തി; വാക്സിന്‍ കൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലെത്തിയതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായും,. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഇനിയും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കല്‍ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്നും എന്നാല്‍ ഇനിയും വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാകാത്ത രാജ്യങ്ങള്‍ ഉള്ളതായും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. à´‡à´¨àµà´±à´°àµâ€à´¨à´¾à´·à´£à´²àµâ€ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News