Loading ...

Home International

ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്

കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്ബത്തിക നിയന്ത്രണങ്ങള്‍ക്കുമെതിരെ ക്യൂബയില്‍ വമ്ബിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള വലിയ ജനരോഷമാണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച്‌ ക്യൂബന്‍ പ്രസിഡന്റ് മി​ഗേല്‍ ഡിയാസ് കനേല്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇന്‍സ്റ്റ​ഗ്രാം, വാട്സാപ്പ് സൈറ്റുകള്‍ക്ക് ഭാ​ഗിക നയിന്ത്രണമേര്‍പ്പെടുത്തിയതായി സ്വകാര്യ ഓണ്‍ലൈന്‍ നിരീക്ഷണ സൈറ്റായ 'നെറ്റ്ബ്ലോക്കി'നെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. à´œà´¨à´™àµà´™à´³àµâ€ പ്രതിഷേധിക്കുന്നതിന്റെയും മാര്‍ച്ച്‌ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഓണ്‍ലൈനായും അല്ലാതെയും തങ്ങള്‍ക്കു നേരെ തല്ലാന്‍ വരുന്നവര്‍ക്ക് മറുമുഖം കാണിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് മി​ഗേല്‍ ഡിയാസ് അറിയിച്ചു. അമേരിക്കയിലെ മിയാമി മാഫിയയാണ് പ്രക്ഷോഭത്തിന് പിന്നില്‍. സമൂഹ മാധ്യമങ്ങള്‍ പ്രശ്നം ആളികത്തിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരായ ക്യൂബയുടെ വിമര്‍ശനങ്ങളോട് ഫേസ്ബുക്കുള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിട്ടില്ല.

വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങള്‍ ക്യൂബയില്‍ തെരുവിലിറങ്ങിയത്. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. അക്രമാസക്തമായ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതുമായുള്ള വി‍ഡിയോകള്‍ പ്രചരിച്ചിരുന്നു.

അതിനിടെ, ക്യൂബന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായി സംഭവവുമായി പ്രതികരിച്ച അമേരിക്കന്‍ പ്രസി‍‍‍ഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മൗലികാവകാശങ്ങള്‍ക്കായി സധൈര്യം പോരാടുന്നവരാണ് പ്രതിഷേധക്കാരെന്നും ജോ ബൈഡന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ എത്ര പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. 57 പേരെ ഇതുവരെ സര്‍ക്കാര്‍ തടവിലാക്കിയതായി വ്യക്തമാക്കിയ 'ക്യൂബ ഡിസൈഡ്' എന്ന ജനാധിപത്യ കൂട്ടായ്മ, അവരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.

Related News