Loading ...

Home International

ഉയിഗൂര്‍ ഭീകരര്‍ക്ക് അഫ്ഗാനില്‍ ഇടമില്ല; ചൈനയുടെ മുസ്‍ലിം വേട്ടയെ പിന്തുണച്ച്‌ താലിബാന്‍

ഷിന്‍ജിയാങ്ങില്‍ ചൈന നടത്തുന്ന മുസ്‍ലിം വേട്ടയെ അനുകൂലിച്ച്‌ താലിബാന്‍. അമേരിക്കന്‍ പിന്മാറ്റത്തിനുപിറകെ അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൈനയെ കൂട്ടുപിടിച്ചുള്ള പുതിയ രാഷ്ട്രതന്ത്രങ്ങളെക്കുറിച്ച്‌ താലിബാന്‍ സൂചന നല്‍കുന്നത്.

ചൈന തങ്ങളുടെ സുഹൃത്താണെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പ്രതികരിച്ചത്. ചൈനയിലെ ഉയിഗൂരിലുള്ള വിഘടനവാദികള്‍ക്ക് അഫ്ഗാനിസ്താനില്‍ അഭയം നല്‍കില്ലെന്നും ഷാഹീന്‍ വ്യക്തമാക്കി. താലിബാന്‍ ഭരണം തിരിച്ചുവന്നാല്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ വിഘടവാദികളായ ഈസ്റ്റ് തുര്‍കിസ്താന്‍ ഇസ്ലാമിക് മൂവ്‌മെന്റ് അടക്കമുള്ളവരുടെ താവളമാകുമോ അഫ്ഗാനെന്ന ഭയം ചൈനയ്ക്കുണ്ട്. അഫ്ഗാനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ഷിന്‍ജിയാങ്. നേരത്തെ, ഉയിഗൂര്‍ മുസ്ലിംകള്‍ അഫ്ഗാനിസ്താന്‍ അധികൃതരോട് അഭയം തേടിയിരുന്നു.

ചൈന ഒരു സുഹൃദ് രാജ്യമാണ്. ചൈനയില്‍ പല തവണ പോയിട്ടുണ്ട്. അവരുമായി നല്ല ബന്ധവുമാണ്. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമായി ചൈനയെ ക്ഷണിക്കുകയാണ്. രാജ്യത്ത് അവര്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അതിനുവേണ്ട എല്ലാ സംരക്ഷണവും നല്‍കും-സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സുഹൈല്‍ ഷാഹീന്‍ വ്യക്തമാക്കി.

ചൈനയില്‍ വന്‍തോതിലുള്ള നിക്ഷേപത്തിന് ചൈനയ്ക്ക് പദ്ധതിയുണ്ട്. ചെമ്ബ്, കല്‍ക്കരി, ഇരുമ്ബ്, വാതകം, സ്വര്‍ണം, തോറിയം, ലിഥിയം അടക്കം ഇനിയും ഖനനം ചെയ്യപ്പെടാത്ത വലിയ തോതിലുള്ള പ്രകൃതിധാതുക്കളുടെ കലവറയാണ് അഫ്ഗാനിസ്താന്‍. ഇത് നോട്ടമിട്ടാണ് ചൈന പുതിയ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

Related News