Loading ...

Home International

നേപ്പാളില്‍ ഒലിക്ക് തിരിച്ചടി: പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചു

കാഠ്മണ്ഡു: ഭരണകക്ഷിയിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നേപ്പാള്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദുബെയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാനും നിര്‍ദ്ദേശിച്ചു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷ സര്‍ക്കാരായി തുടര്‍ന്ന പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയ്ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.

28 മണിക്കൂറിനിടെ ഷേര്‍ ബഹാദൂറിനെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. ശര്‍മ്മ ഒലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി സഭ പിരിച്ചുവിട്ടതോടെയാണ് നേപ്പാളില്‍ രാഷ്ട്രീയ അസ്ഥിരത തുടങ്ങിയത്.
അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കൂടാതെ നവംബര്‍ 12,19 തീയതികളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും കെപി ശര്‍മ്മ ഒലി പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനിധി സഭ പിരിച്ചുവിട്ടതിനെതിരെ 30ഓളം പേരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

സഭ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജ്ജിക്കാരുടെ ആവശ്യം. ഷേര്‍ ബഹാദൂര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

Related News