Loading ...

Home International

പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഹെയ്തിയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ

പോര്‍ട്ട് à´“ പ്രിന്‍സ്: ഹെയ്തിയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ്. ഹെയ്തി പ്രസിഡന്‍റ് ജോവനല്‍ മോസ് വെടിയേറ്റ് മരിച്ചതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.ബുധനാഴ്ചയാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച്‌ വെടിയേറ്റു മരിച്ചത്. à´…ക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോവനലിന്‍റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related News