Loading ...

Home International

അഫ്ഗാനിലെ സുരക്ഷയില്‍ കനത്ത ആശങ്ക; വിദേശരാജ്യങ്ങളുടെ എംബസികള്‍ അടയ്ക്കുന്നു

കാബൂള്‍: അഫ്ഗാന്‍ ഭരണം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. താലിബാന്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടു ത്തിയത്. എംബസികള്‍ വിദേശരാജ്യങ്ങള്‍ അടിയന്തിരമായി അടയ്ക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയും ഇറാനുമാണ് തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ ബാല്‍ഖിലാണ് എംബസികളുണ്ടായിരുന്നത്.

ഇവര്‍ക്ക് പുറമേ കസാഖിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ എംബസി പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ തങ്ങളുടെ ഉദ്യോഗസ്ഥരും എംബസിയും കാബൂളിലുണ്ടാകുമെന്ന കാര്യം അമേരിക്കയും സഖ്യരാജ്യങ്ങളും ആവര്‍ത്തിച്ചു.

ബാല്‍ഖി പ്രവിശ്യകളിലെ നയതന്ത്ര കാര്യാലയം വഴി നടത്തിയിരുന്ന എല്ലാ വിസ സേവനങ്ങളും തുര്‍ക്കിയും ഇറാനും ഇന്നലെയോടെ നിര്‍ത്തലാക്കി. വടക്കന്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച്‌ താലിബാന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതിനാല്‍ വിസ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് തുര്‍ക്കിയും ഇറാനും വിശദീകരിക്കുന്നത്. നയതന്ത്രപ്രതിനിധികളോട് കാബൂളിലേക്ക് എത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

താലിബാന്‍ ഒരോ പ്രവിശ്യകളേയും ആക്രമിക്കുകയാണ്. ജില്ലകളെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തി സ്വാധീനം സ്ഥാപിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടാന്‍ പോലും തയ്യാറാകാതെ അഫ്ഗാന്റെ ഔദ്യോഗിക സൈനിക വിഭാഗം പിന്മാറുകയാണെന്നും മാദ്ധ്യമ റിപ്പോര്‍ട്ടുണ്ട്.

Related News