Loading ...

Home International

ഇന്ത്യയുടെയും,ബ്രിട്ടന്റെയും യാത്ര വിലക്ക് നീക്കി ​ജര്‍മനി

ബര്‍ലിന്‍: കോവിഡ്​ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ച ഇന്ത്യ, ബ്രിട്ടന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഏര്‍പെടുത്തിയ യാത്ര വിലക്ക്​ ജര്‍മനി നീക്കി. ഇന്ത്യ, നേപ്പാള്‍, റഷ്യ, ​പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബര്‍ട്ട്​ കോച്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കി.

ഇതോടെ ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും​ രാജ്യത്തേക്ക്​ കടക്കാന്‍ തടസ്സങ്ങള്‍ ഇല്ലാതാകും. എന്നാല്‍ ക്വാറന്‍റീന്‍, കോവിഡ്​ പരിശോധനാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്​ചയും ഉണ്ടാവുകയില്ല.

കോറോണ വൈറസി​െന്‍റ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ സ്വന്തം മണ്ണിലേക്ക്​ കടക്കാതിരിക്കാനായിട്ടാണ്​ ജര്‍മനി വൈറസ്​ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്​. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ്​ രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക്​ എടുത്ത്​ കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ്​ സ്​ഫാന്‍ ക​ഴിഞ്ഞ ആഴ്​ച വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്​സിനുകള്‍ ഫലപ്രദമാണെന്ന്​ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബ്രിട്ട​നില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക്​ നീക്കുമെന്ന്​ ലണ്ടന്‍ സന്ദര്‍ശിച്ച വേളയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൂചന നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ജര്‍മനിയുടെ യാത്ര വിലക്ക്​ നിലനില്‍ക്കുന്നുണ്ട്​.

Related News