Loading ...

Home International

വാക്‌സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്ഥാൻ


പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്ഥാൻ. പ്രദേശിക ക്ലിനിക്കുകൾ വഴി ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ സർക്കാർ ലഭ്യമാക്കും.


രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർ കൊവിഡ് പരിശോധനാ ഫലം കൈയിൽ കരുതിയിരിക്കണം. രാജ്യത്ത് എതുന്നവർക്ക് കൊവിഡ് നെഗറ്റീവ് ആണെങ്കിൽ പോലും പത്ത് ദിവസം ക്വറന്റീൻ നിർബന്ധമാണ്.

93.2 ലക്ഷമാണ് താജിക്കിസ്ഥാനിലെ ജനസംഖ്യ. ഇവിടെ ആകെ 13,569 പേര്‍ക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. 92 പേരാണ് ഇവിടെ കൊവിഡ് മൂലം മരണമടഞ്ഞത്. 46 പുതിയ കേസുകളും രണ്ട് മരണങ്ങളുമാണ് ഇന്നലെ റിപ്പോർട് ചെയ്തത്.

Related News