Loading ...

Home International

ഹൂ​സ്റ്റ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 200 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ഹൂ​സ്റ്റ​ണ്‍: യു​എ​സി​ലെ ഹൂ​സ്റ്റ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 200 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​എ​സി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ് ഹൂ​സ്റ്റ​ണ്‍.



ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​യു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബോ​ട്ടു​ക​ൾ ആ​വ​ശ്യ​മാ​യ​തി​നാ​ൽ യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ അ​നു​പം റാ​യി​യാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശാ​ലി​നി, നി​ഖി​ൽ ഭാ​ട്ടി​യ എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും സു​ഷ​മ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​ത്തു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി. വീ​ടു​ക​ളി​ലെ നി​ല​വ​റ​ക​ളി​ൽ അ​ഭ​യം തേ​ട​രു​തെ​ന്നും മ​ച്ചു​ക​ളു​ണ്ടെ​ങ്കി​ൽ അ​ങ്ങോ​ട്ടു മാ​റാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ അ​മേ​രി​ക്ക നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ കൊ​ടു​ങ്കാ​റ്റാ​യ ഹാ​ർ​വി​യു​ടെ പ്ര​ഹ​ര​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ച​താ​യാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. 2000 പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത കേ​ര​ന്ദ​ങ്ങ​ളി​ലേ​ക്കു മാ​റ്റി. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന് അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. ഹൂ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ൽ കൊ​ടു​ങ്കാ​റ്റി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​യി​ര​ത്തി​ല​ധി​കം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ത്തും മേ​ൽ​ക്കൂ​ര​ക​ൾ പ​റി​ച്ചെ​റി​ഞ്ഞും വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത മ​ഴ​പെ​യ്തു. വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ടെ​ക്സ​സി​ൽ ബു​ധ​നാ​ഴ്ച​വ​രെ കാ​റ്റു വീ​ശു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബ്രാ​സോ​സ് ന​ദി ക​ര ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ലു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ടെ​ക്സ​സി​ലെ റോ​ഷ​രോ​ണി​ലെ മൂ​ന്നു ജ​യി​ലു​ക​ളി​ൽ​നി​ന്നാ​യി 4,500 ത​ട​വു​കാ​രെ ഒ​ഴി​പ്പി​ച്ചു.ഹൂ​സ്റ്റ​ണ്‍: യു​എ​സി​ലെ ഹൂ​സ്റ്റ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 200 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​എ​സി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ് ഹൂ​സ്റ്റ​ണ്‍.

Related News