Loading ...

Home International

താലിബാന്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത് അഫ്ഗാന്‍ സൈന്യം; വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു

കാബൂള്‍ : താലിബാന്‍ ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാന്‍ സേന. ബാല്‍ഖ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 33 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ച മുതലാണ് അഫ്ഗാന്‍ സേന താലിബാനെ നേരിടാന്‍ ആരംഭിച്ചത്.കല്‍ഗാര്‍, ഷോര്‍ട്ടെപ ജില്ലകളിലെ താലിബാന്‍ താവളങ്ങള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. 33 ഭീകരര്‍ മരിച്ചതിന് പുറമേ 19 ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താവളങ്ങളില്‍ ഭീകരര്‍ സൂക്ഷിച്ച വന്‍ ആയുധ ശേഖരവും ആക്രമണത്തില്‍ ചാമ്ബലായി.അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചതോടെ താലിബാന്‍ ഭീകരര്‍ക്കെതിരായ നടപടി സൈന്യം ശക്തമാക്കിയിട്ടുണ്ട്. 70 ഓളം ജില്ലകളില്‍ നടത്തിയ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരവധി ഭീകരരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Related News