Loading ...

Home International

കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച്‌ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍

ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര അനുമതി നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍. ഓസ്ട്രിയ, ജര്‍മ്മനി, സ്‌പെയിന്‍, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഐസ്‌ലന്റ്. സ്ലൊവെനിയ, ഗ്രീസ് എന്നീ എട്ട് രാജ്യങ്ങളാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചര്‍ക്ക് ക്വാറന്റീനില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയത്.

നേരത്തെ ഇന്ത്യയുടെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ യാത്ര പാസ് നല്‍കാത്തതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ഫൈസര്‍ ബയോടെക് വാക്‌സിന്‍, മോഡേണ, ആസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍മ്മിച്ച ജന്‍സ്സെന്‍ എന്നീ നാലു വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി അനുമതി നല്‍കിയിരുന്നുള്ളൂ.
ഈ വാക്‌സിന്‍ സ്വീകരിക്കാതെ യൂറോപ്പിലെത്തുന്നവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇടപെട്ടത്. തങ്ങളുടെ വാക്‌സിന് അനുമതി നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News