Loading ...

Home International

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുൻപ് വേദന സംഹാരികള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുൻപ് വേദനാ സംഹാരികള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). വേദനാ സംഹാരികള്‍ കഴിക്കുന്നത് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് വേദനസംഹാരി കഴിക്കുന്നത് ശരീരത്തിന്റെ ആന്റിബോഡി പ്രതികരണത്തെ കുറച്ചേക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാക്‌സിന്‍ എടുക്കുന്നതിന് മുൻപ്  വേദനാസംഹാരികള്‍ കഴിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്‌ഒ രംഗത്ത് വന്നത്. അതേസമയം വാക്‌സിന്‍ സ്വീകരിച്ച ശേഷം പനി, തലവേദന, അല്ലെങ്കില്‍ പേശിവേദന എന്നിവ ഉണ്ടായാല്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ കഴിക്കാമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു..
വാക്‌സിന്‍ എടുത്തവരില്‍ കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു.

Related News