Loading ...

Home International

ഇറാന്‍ ആണവ ശക്​തിയാകാൻ അനുവദിക്കില്ലെന്ന്‌ ഇസ്രായേലിനോട് അമേരിക്ക

വാഷിങ്​ടണ്‍: പശ്​ചി​േ​മഷ്യയില്‍ ഇസ്രായേലിനെ ആധിയിലാക്കുന്നതൊക്കെയും സംഭവിക്കാതെ താന്‍ ​സൂക്ഷിച്ചോള​ു​െമന്ന്​ പുതിയ പ്രസിഡന്‍റ്​ ജോ ബൈഡന്റെ  ഉറപ്പ്​. പുതിയ പ്രധാനമന്ത്രി നാഫ്​റ്റലി ബെനറ്റുമായി കൂടിക്കാഴ്​ച നടക്കാനിരിക്കെയാണ്​ ട്രംപിനെക്കാള്‍ വിശ്വാസവും കരുതലും ത​െന്‍റ ഭാഗത്തുനിന്ന്​ പ്രതീക്ഷിക്കാമെന്ന്​ ​ഡെമോക്രാറ്റ്​ പ്രസിഡന്‍റായ ബൈഡന്‍ ഇസ്രായേല്‍ പ്രസിഡന്‍റ്​ റ്യൂവന്‍ റിവ്​ലിന്​ ഉറപ്പുനല്‍കിയത്​. ജൂത രാജ്യവുമായി ത​െന്‍റ ബന്ധം ഉരുക്കിലുറച്ചതാണെന്നും വൈറ്റ്​ഹൗസിലെ ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു ഇസ്രായേല്‍ പ്രതിനിധിയെ കണ്ട അമേരിക്കന്‍ പ്രസിഡന്‍റ്​ വ്യക്​തമാക്കി.

നെതന്യാഹുവി​െന്‍റ പിന്‍ഗാമിയായി നാഫ്​റ്റലി ബെനറ്റ്​ എത്തിയ ശേഷം ഇരുവരും തമ്മിലെ കൂടിക്കാഴ്​ചക്ക്​ രണ്ടു രാജ്യങ്ങളിലും നീക്കങ്ങള്‍ സജീവമാണ്​. അടുത്ത ആഴ്​ചകളില്‍ ഇത്​ ഉണ്ടാകുമെന്നാണ്​ സൂചന. അതിനിടെയാണ്​ ഇറാനെ കൂടുതല്‍ പിണക്കി മേഖലയിലെ ഏറ്റവും വലിയ ആണവ ശക്​തിയായ ഇസ്രായേലിനെ ആശ്വസിപ്പിച്ച്‌​ ബൈഡന്‍ രംഗത്തെത്തിയത്​.

ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വീണ്ടും സജീവമാക്കിയിരുന്നു. ഇത്​ ഇസ്രായേലിനെ ​പ്രകോപിപ്പിച്ച സാഹചര്യത്തിലാണ്​ യു.എസ്​ പ്രതികരണം.

Related News