Loading ...

Home International

ല​​​​ബ​​​​ന​​​​ന്‍ അ​​​​തി​​​​രൂ​​​​ക്ഷ​​​​ സാമ്പത്തി​​​​ക മാ​​​​ന്ദ്യ​​​​ത്തി​​​​ല്‍;ആഭ്യന്തരകലാപം രൂക്ഷം

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന്‍ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക മാ​​​​ന്ദ്യ​​​​ത്തി​​​​ലേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ​​​​തോ​​​​ടെ ജ​​​​നം പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. 150 വ​​​​ര്‍​​​​ഷ​​​​ത്തി​​​​നി​​​​ടെ ലോ​​​​കം ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് ല​​​​ബ​​​​ന​​​​ന്‍ നേ​​​​രി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ലോ​​​​ക​​​​ബാ​​​​ങ്ക് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന​​​​മോ മ​​​​രു​​​​ന്നോ അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളോ കി​​​​ട്ടാ​​​​ക്ക​​​​നി​​​​യാ​​​​യ​​​​തോ​​​​ടെ ജ​​​​നം തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും സൈ​​​​നി​​​​ക​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി. ട്രി​​​​പ്പോ​​​​ളി​​​​യി​​​​ല്‍ മോ​​​​ട്ടോ​​​​ര്‍​​​​ സൈ​​​​ക്കി​​​​ളി​​​​ലെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി​​​​ക​​​​ളു​​​​ടെ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും ക​​​​ല്ലേ​​​​റി​​​​ലു​​​​മാ​​​​യി പ​​​​ത്തു സൈ​​​​നി​​​​ക​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ത​​​​ല​​​​സ്ഥാ​​​​നന​​​​ഗ​​​​രി​​​​യാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ലും തെ​​​​ക്ക​​​​ന്‍ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​മാ​​​​യ സി​​​​ദോ​​​​നി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ന​​​​ത്തു. പ്ര​​​​ധാ​​​​ന റോ​​​​ഡു​​​​ക​​​​ള്‍ ഉ​​​​പ​​​​രോ​​​​ധി​​​​ച്ചാ​​​​ണ് സ​​​​മ​​​​രം.

അ​​​​തി​​​​നി​​​​ടെ, ല​​​​ബ​​​​ന​​​​ന്‍ ക​​​​റ​​​​ന്‍​​​​സി പൗ​​​​ണ്ടി​​​​ന്‍റെ മൂ​​​​ല്യം 90 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ല്‍ രാ​​​ജ്യ​​​ത്ത് രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ നി​​​​ല​​​​നി​​​​ല്‍​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ഷേ​​​​ല്‍ ഔ​​​​ണും നി​​​​യു​​​​ക്ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സാ​​​​ദ് ഹ​​​​രീ​​​​രി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളാ​​​​ണ് സ​​​​ര്‍​​​​ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​സം നി​​​​ല്‍​​​​ക്കു​​​​ന്ന​​​​ത്.സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നാ​​​​ണ​​​​യ​​​​നി​​​​ധി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ച​​​​ര്‍​​​​ച്ച​​​​ക​​​​ള്‍ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​​​​ഷം വ​​​​ഴി​​​​മു​​​​ട്ടി​​​​യി​​​​രു​​​​ന്നു. പ​​​​ത്തു​​​​ല​​​​ക്ഷം സി​​​​റി​​​​യ​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ 60 ല​​​​ക്ഷം പേ​​​​രു​​​ള്ള ഈ ​​​​ചെ​​​​റി​​​​യ രാ​​​​ജ്യ​​​​ത്ത് 2019 മു​​​​ത​​​​ല്‍ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളാ​​​​ണ് തൊ​​​​ഴി​​​​ല്‍​​​​ര​​​​ഹി​​​​ത​​​​രാ​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ​​​​പ്പേ​​​​രും ദാ​​​​രി​​​​ദ്ര്യ​​​​രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ​​​​യാ​​​​ണ്.

Related News