Loading ...

Home International

ദരിദ്ര്യ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകണമെന്ന് അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങൾ പൊതു സ്ഥലങ്ങൾ തുറക്കുകയും കൊവിഡ് വാക്‌സിനേഷൻ നൽകുന്ന സാഹചര്യത്തിൽ ദാരിദ്ര്യ രാജ്യങ്ങളിൽ വാക്‌സിൻ ഡോസുകളിൽ വലിയ ക്ഷാമമാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ നല്‍കണേയെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അഭ്യര്‍ഥിച്ചു.


ഡെൽറ്റ വേരിയൻറ് ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ ആഫ്രിക്കയിലെ സ്ഥിതി വളരെ മോശമാണെന്നും പുതിയ അണുബാധകളും മരണങ്ങളും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം വർധിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ദരിദ്ര രാജ്യങ്ങളുമായി വാക്‌സിന്‍ ഡോസുകള്‍ പങ്കിടാന്‍ വിമുഖത കാണിക്കുന്ന രാജ്യങ്ങളെ പേരെടുത്ത് പറയാതെ ടെഡ്രോസ് വിമര്‍ശിച്ചു.

” ഇപ്പോഴത്തേത് ഒരു വിതരണ പ്രശ്‌നമാണ്, ഞങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുക. അനീതിയും അസമത്വവും തുടങ്ങി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ നമ്മുടെ ലോകത്തിന്റെ അനീതിയെ പൂര്‍ണ്ണമായും തുറന്നുകാട്ടുന്നു. അതിനെ നേരിടാം”, ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു.

കോളറ മുതൽ പോളിയോ വരെയുള്ള പകർച്ചവ്യാധികൾക്കെതിരെ വൻതോതിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ പല വികസ്വര രാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളേക്കാൾ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിദഗ്ധൻ മൈക്ക് റയാൻ പറഞ്ഞു.

Related News