Loading ...

Home International

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഞെട്ടിക്കുന്ന രൂപത്തില്‍ പെരുകുന്നു; യു.എന്‍

ജനീവ: കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ ഭയാനകമായ തോതില്‍ ഉയര്‍ന്നതായി യു.എന്‍. തട്ടികൊണ്ടുപോകല്‍, സംഘങ്ങളില്‍ ചേര്‍ക്കല്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ കുട്ടികള്‍ക്കെതിരെ കൊറോണ വൈറസ് സാഹചര്യത്തില്‍ വര്‍ധിച്ചതായി യു.എന്നിന്റെ പുതിയ റിപ്പോര്‍ട്ട്. 2020ലെ യുദ്ധം പരിക്കേല്‍പ്പിച്ച 19379 കുട്ടികള്‍, സംഘങ്ങളില്‍ ചേര്‍ക്കല്‍ അല്ലെങ്കില്‍ ബലാത്സംഗം തുടങ്ങിയ ഗുരുതരമായ അതിക്രമങ്ങള്‍ക്ക് ഇരകളായതായി യു.എന്‍ പുറത്തിറക്കിയ കുട്ടികളുടെ വാര്‍ഷിക, സായുധ സംഘട്ടന റിപ്പോര്‍ട്ട് (Children and Armed Conflict) വ്യക്തമാക്കുന്നു.ഗുരുതരമായ 26425 അതിക്രമങ്ങളാണ് യു.എന്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ 23946 അതിക്രമങ്ങള്‍ 2020ലും, 2479 കുറ്റകൃത്യങ്ങള്‍ നേരത്തെ നടന്നതാണെങ്കിലും 2020ല്‍ കണ്ടെത്തുന്നതുമാണ്. à´¸à´‚ഘര്‍ഷത്തിന്റെ തീവ്രത, സായുധ പോരാട്ടങ്ങള്‍, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും, അന്താരാഷ്ട്ര മനുഷ്യാവകാശത്തിന്റെയും ലംഘനം എന്നിവ കുട്ടികളുടെ സംരക്ഷണത്തെ കാര്യമായി ബാധിച്ചതായി യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അഫ്ഗാനിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സോമാലിയ, സിറിയ, യമന്‍ എന്നിവടങ്ങളിലാണ് വലിയ തോതില്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലനില്‍ക്കുന്ന യുദ്ധങ്ങളില്‍ 8400ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യന്നു. അതേസമയം, 7000 കുട്ടികള്‍ യുദ്ധത്തിനായി പ്രത്യേകിച്ച്‌ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സോമാലിയ, സിറിയ, യമന്‍ എന്നിവടങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നു -യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News