Loading ...

Home International

മ്യാ​ന്‍​മ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഉള്‍​പ്പെ​ടെ പ​ലാ​യ​നം ചെ​യ്ത​ത് 10,000 അ​ഭ​യാ​ര്‍​ഥി​ക​ള്‍

യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ്: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നു മ്യാ​ന്‍​മ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും താ​യ്‌ല​ന്‍​ഡി​ലേ​ക്കു​മാ​യി പ​ലാ​യ​നം ചെ​യ്ത​ത് 10,000 അ​ഭ​യാ​ര്‍​ഥി​ക​ള്‍. ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടറ​സി​ന്‍റെ മ്യാ​ന്‍​മ​റി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ക്രി​സ്റ്റി​ന്‍ ഷ്റാ​ന​ര്‍ ബ​ര്‍​ജ്ന​റാ​ണു ജ​ന​റ​ല്‍ അ​സം​ബ്ളി​യി​ല്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യാ​ന്ത​ര ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ സാ​ധാ​ര​ണ പൗ​ര​ന്‍​മാ​ര്‍ ജ​ന​കീ​യ പ്ര​തി​രോ​ധ സേ​ന​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യാ​ണെ​ന്നു ക്രി​സ്റ്റി​ന്‍ പ​റ​ഞ്ഞു. ഇ​വ​ര്‍ സ്വ​യം നി​ര്‍​മി​ത ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും നി​രോ​ധി​ത സാ​യു​ധ​സേ​ന​ക​ളി​ല്‍​നി​ന്ന് സൈ​നി​ക പ​രി​ശീ​ല​നം നേടു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞ ക്രി​സ്റ്റി​ന്‍, പ​തി​റ്റാ​ണ്ടു​ക​ളാ​യി ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ഒ​ഴി​ഞ്ഞു​നി​ന്ന ഇ​ട​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പു​ക​യു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. à´†â€‹à´­àµà´¯â€‹à´¨àµà´¤â€‹à´° ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 1.75 ല​ക്ഷം ആ​ളു​ക​ള്‍​ക്കു വീ​ടു​വി​ട്ടു​പോ​കേ​ണ്ടി​വ​ന്നു. ഇ​തി​ല്‍ 10,000 പേ​ര്‍ ഇ​ന്ത്യ​യി​ലേ​ക്കും താ​യ്‌ല​ന്‍​ഡി​ലേ​ക്കു​മാ​യി പ​ലാ​യ​നം ചെ​യ്തു. മ്യാ​ന്‍​മ​റി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ക്രി​സ്റ്റി​ന്‍ ഷ്റാ​ന​ര്‍ ബ​ര്‍​ജ്ന​ര്‍ പ​റ​ഞ്ഞു.

Related News