Loading ...

Home International

ബ്രസീലിൽ കൊറോണ മരണം അഞ്ചു ലക്ഷം കടന്നു; പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയ്ക്കെതിരെ വൻ പ്രതിഷേധം

റിയോ ഡീ ജനീറോ: ആഗോള കൊറോണ വ്യാപനത്തില്‍ രണ്ടാം തരംഗത്തിലും വിഷമിച്ച്‌ ബ്രസീല്‍. ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. വാക്‌സിനേഷനില്‍ ഏറെ പിന്നിലുള്ള ബ്രസീലില്‍ ഇതുവരെ 11 ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനായിട്ടുള്ളു.കടുത്ത ശൈത്യത്തിലേക്ക് കടക്കുന്ന ലാറ്റിനമേരിക്കന്‍ പ്രദേശത്ത് കൊറോണ ബാധയുടെ രൂക്ഷതയും സാമ്ബത്തിക ഞെരുക്കവും കൂടുതല്‍ ദുരന്തമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്.ഇതുവരെ 5,00,588 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ രോഗബാധിതര്‍ ഇതുവരെ 1,78,83,750 ആയിട്ടുണ്ട്. അമേരിക്കയേയും മറികടന്നാണ് ബ്രസീലിലെ മരണ നിരക്ക് കുതിക്കുന്നത്. à´’രു ദിവസം 2000 പേരാണ് ശരാശരി മരണത്തിന് കീഴടങ്ങുന്നത്. വാക്‌സിനേ ഷന്‍ പൂര്‍ത്തിയാകുന്ന സമയത്തോടെ 8 ലക്ഷം പേര്‍വരെ കൊറോണ ബാധിതരായി മരണപ്പെ ട്ടേയ്ക്കാം എന്ന ആശങ്കയാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ പങ്കുവയ്ക്കു ന്നത്.

Related News