Loading ...

Home International

അമേരിക്കയും നാറ്റോയും പിന്‍വാങ്ങുന്നു; അഫ്​ഗാനിസ്​താന്റെ സംരക്ഷണം ഏറ്റെടുത്ത് തുര്‍ക്കി

കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച്‌​ യു.എസും ​നാറ്റോയും ​അഫ്​ഗാനിസ്​താനില്‍ നിന്ന്​ സൈനികരെ നീക്കുമ്ബോള്‍ പകരം സംരക്ഷണ ചുമതല വഹിക്കുന്നത് ​ തുര്‍ക്കി. അഫ്​ഗാന്‍റെ തലസ്​ഥാനമായ കാബൂളിലെ ഹാമിദ്​ കര്‍സായി അന്താരാഷ്​ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷയാണ്​ തുര്‍ക്കിയുടെ മേല്‍നോട്ടത്തിലേക്ക്​ മാറുക. ഇതുസംബന്ധിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനും തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ജെയ്​ക്​ സുള്ളിവന്‍ വ്യക്തമാക്കി.

അതെ സമയം മുഴുവന്‍ സൈനികരെയും സെപ്​റ്റംബര്‍ 11നകം പിന്‍വലിക്കാനാണ്​ യു.എസ്​ നീക്കം. കാബൂളില്‍ നിന്നുള്ള പിന്‍മാറ്റം നേരത്തെ ആരംഭിച്ചിട്ടുണ്ട്​. നാറ്റോക്കു ശേഷമുള്ള അഫ്​ഗാന്‍ ദൗത്യത്തില്‍ പാകിസ്​താന്‍, ഹംഗറി എന്നീ രാജ്യങ്ങളുടെ പിന്തുണ തുര്‍ക്കി തേടിയേക്കും .

അമേരിക്ക , ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സഹകരിച്ച്‌​ 2001നു ശേഷം കാബൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ്​ കാബൂള്‍ വിമാനത്താവളം. രാജ്യത്തിന്‍റെ ഭാവി അന്താരാഷ്​ട്ര ബന്ധങ്ങളില്‍ വിമാനത്താവളം ഏറെ നിര്‍ണായകമാകുമെന്നാണ്​ വിലയിരുത്തല്‍ . ഇതുള്‍പെടെ അഫ്​ഗാന്‍ മണ്ണിലെ ഓരോ ഇഞ്ചും ഇനി നാട്ടുകാര്‍ തന്നെ സംരക്ഷിക്കണമെന്ന്​ നേരത്തെ താലിബാന്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

Related News