Loading ...

Home International

ചൈനയുടെ വിദേശനയവും, സൈനിക ശാക്തീകരണവും ലോകത്തിന് ഭീഷണിയാണെന്ന് നാറ്റോ

ബ്രസ്സൽസ്‌:  ചൈനയുടെ വിദേശനയവും സൈനിക ശാക്തീകരണവും ലോകത്ത്‌ വർധിച്ചു വരുന്ന സ്വാധീനവും വെല്ലുവിളിയാണെന്ന്‌ നാറ്റോ. ലോകക്രമത്തിന്‌ ചൈന നിരന്തര വെല്ലുവിളി ഉയർത്തുന്നു. ചൈനയുടെ വ്യാപാര, സൈനിക, മനുഷ്യാവകാശ നയങ്ങളെ ഒരുമിച്ച്‌ നേരിടുമെന്നും നാറ്റോ പ്രസ്താവനയിൽ പറഞ്ഞു. ‘അന്താരാഷ്ട്ര’ ധാരണകൾ മാനിക്കണമെന്നും ചൈനയോട്‌ ആവശ്യപ്പെട്ടു. എന്നാൽ, യഥാർഥ ഭീണി റഷ്യയാണെന്നും പ്രസ്താവന വ്യക്തമാക്കി.

 à´šàµˆà´¨à´¯àµ† ഭീഷണിയെന്ന്‌ വിശേഷിപ്പിക്കുന്നത്‌ അനുയോജ്യമാകില്ലെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ ചൂണ്ടിക്കാട്ടി. ജർമനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്‌ ചൈന. ഇന്ധനത്തിനായി റഷ്യയെയും വലിയതോതിൽ ആശ്രയിക്കുന്നു. ചൈനയെ ലോകസുരക്ഷയ്ക്ക്‌ ‘വെല്ലുവിളി’ എന്ന്‌ വിശേഷിപ്പിച്ചതിനോട്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണും വിയോജിച്ചു. ‘സഖ്യത്തിന്റെ യഥാർഥ ലക്ഷ്യങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കരുത്‌’ എന്ന്‌ അദ്ദേഹം പറഞ്ഞു.റഷ്യയിൽനിന്നുള്ള സൈബർ ആക്രമണങ്ങളെ യോജിച്ച്‌ നേരിടാനും സഖ്യം തീരുമാനിച്ചു. ഗുരുതരമെങ്കിൽ ഇത്തരം ആക്രമണങ്ങളെ നാറ്റോയ്ക്ക്‌ എതിരായ സായുധ ആക്രമണമായി കണക്കാക്കി പ്രതിരോധിക്കും.

ഉപഗ്രഹങ്ങൾക്കുനേരെ ഉൾപ്പെടെയുള്ള ബഹിരാകാശ ആക്രമണങ്ങളെയും പ്രതിരോധ പരിധിയിൽ കൊണ്ടുവരാനും തീരുമാനിച്ചു.

Related News