Loading ...

Home International

കുറ്റവാളികള്‍ക്കായി ഗ്യാസ് ചേമ്പറുകളൊരുക്കി അമേരിക്കൻ സംസ്ഥാനമായ അരിസോണ; ലോകവ്യാപക പ്രതിഷേധം

 à´à´±àµ† നാളുകള്‍ക്ക് ശേഷം അന്താരാഷ്ട്രാതലത്തില്‍ 'വധശിക്ഷ' വീണ്ടും ചര്‍ച്ചയാക്കപ്പെടുകയാണ്. അമേരിക്കന്‍ സംസ്ഥാനമായ അരിസോണ ഗ്യാസ് ചേമ്പര്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ലോകരാജ്യങ്ങളില്‍ നിന്ന് വധശിക്ഷാ വിധികള്‍ക്കെതിരെ നിരവധി പേര്‍ ശബ്ദമുയര്‍ത്തി. ബോധപൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന കൊലപാതത്തില്‍ കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ കുറ്റവാളിയും ഭരണകൂടവും ചെയ്യുന്നത് ഒന്നുതന്നെയാവില്ലേയെന്നാണ് വധശിക്ഷയെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ധാര്‍മ്മിക പ്രശ്നം. സാമൂഹിക ചുറ്റുപാടുകളാണ് ഒരു പരിധിവരെ മനുഷ്യനില്‍ കുറ്റവാസന സൃഷ്ടിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സാമൂഹികമായ അസമത്വത്തെ ഇല്ലായ്മ ചെയ്താല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമെങ്കിലും കുറ്റവാസന സമൂഹത്തില്‍ അവശേഷിക്കുക തന്നെ ചെയ്യുമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍, വധശിക്ഷ ആവശ്യപ്പെടുന്ന ഭരണകൂടങ്ങള്‍ ഇരയുടെ നീതിയോടൊപ്പം നില്‍ക്കുകയാണ് ഭരണകൂടത്തിന്‍റെ കടമയെന്ന് ചൂണ്ടിക്കാട്ടുന്നു. അരിസോണയില്‍ വധശിക്ഷയ്ക്കായി ഗ്യാസ് ചേമ്പര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

അധികാരത്തിലിരുന്ന അവസാനത്തെ ആറ് മാസത്തിനുള്ളിൽ നിരവധി വധശിക്ഷകൾ നടപ്പാക്കിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിഞ്ഞത്. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. ട്രംപ് വധശിക്ഷ പുനരാരംഭിക്കുന്നതിനുമുമ്പ് 17 വർഷമായി അമേരിക്കയില്‍ ഫെഡറൽ വധശിക്ഷ  à´¤à´¾àµ½à´•àµà´•à´¾à´²à´¿à´•à´®à´¾à´¯à´¿ നിർത്തിവച്ചിരിക്കുകയായിരുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫെഡറല്‍ വധശിക്ഷ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍   അവകാശപ്പെട്ടിരുന്നു. ഫെഡറൽ ഗവൺമെന്‍റിന്‍റെ മാതൃക പിന്തുടരാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 


Related News